Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഛപാകിൽ രൺവീറിന്റെ പണമുണ്ടോ? ദീപികയുടെ കലക്കൻ മറുപടി

‘ഛപാക്’ സിനിമയുടെ ടൈറ്റിൽ ട്രാക്ക് ലോഞ്ചിനിടെ മാധ്യമപ്രവർത്തകൻ ദീപികയോട് ഒരു ചോദ്യം ചോദിച്ചു. ഇതിനു വായടപ്പിക്കുന്ന മറുപടിയാണ് ദീപിക നൽകിയത്

deepika padukone, ie malayalam

‘ഛപാക്’ സിനിമ ദീപിക പദുക്കോണിനെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷയുളളതാണ്. കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമെന്നതിനു പുറമേ നിർമാതാവിന്റെ ഉത്തരവാദിത്തം കൂടി ദീപിക ഏറ്റെടുത്തിരിക്കുകയാണ്. ‘ഛപാക്’ സിനിമയിലൂടെ നിർമാണരംഗത്തേക്കും കടക്കുകയാണ് ദീപിക പദുക്കോൺ.

‘ഛപാക്’ സിനിമയുടെ ടൈറ്റിൽ ട്രാക്ക് ലോഞ്ചിനിടെ മാധ്യമപ്രവർത്തകൻ ദീപികയോട് ഒരു ചോദ്യം ചോദിച്ചു. ഇതിനു വായടപ്പിക്കുന്ന മറുപടിയാണ് ദീപിക നൽകിയത്. ‘ഛപാക്’ സിനിമയിൽ ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങും പണം നിക്ഷേപിച്ചിട്ടുണ്ടോയെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

Read Also: ദീപികയ്ക്ക് ഇഷ്ടമാകുമോ? ഭാര്യയ്ക്കു ബാഗ് വാങ്ങാൻ നട്ടംതിരിഞ്ഞ് രൺവീർ

നിങ്ങളോട് ആരാണിത് പറഞ്ഞത്, ഇതെന്റെ സ്വന്തം പണമാണെന്നായിരുന്നു ദീപികയുടെ മറുപടി. രൺവീറും സിനിമയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നത് വളരെ തെറ്റായ ധാരണയാണെന്നു സംവിധായിക മേഘ്‌ന ഗുൽസറും പറഞ്ഞു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഛപാക്’. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. ചിത്രത്തിൽ​ ‘മാൽതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.

ഛപാക് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ദീപിക പദുക്കോൺ കരഞ്ഞിരുന്നു. ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പർശിച്ചുവെന്നും പറയവെയാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞും ശബ്ദം ഇടറിയതും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Deepika padukones befitting response to a reporter at chhapaak title track launch

Next Story
വിട്ടുവീഴ്ച ഇല്ലാതെ ഷെയ്ൻ; പൈസ കൂട്ടിത്തരാതെ ഉല്ലാസം ഡബ്ബ് ചെയ്യില്ലUllasam, ഉല്ലാസം, Shane Nigam, ഷെയ്ൻ നിഗം, Shane Nigam starrer Ullasam, ഷെയ്ൻ നിഗം ഉല്ലാസം, Malayalam films, Shane Nigam latest films, ഷെയ്ൻ നിഗം പുതിയ ചിത്രങ്ങൾ, Malayalam films, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express