രൺവീർ കപൂറും ദീപിക പദുക്കോണും ഒന്നിക്കുന്ന ’83’ സിനിമയുടെ പ്രീമിയർ മുംബൈയിൽ നടന്നു. വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. ചിത്രത്തിൽ കപിൽ ദേവിന്റെ വേഷത്തിലെത്തുന്നത് രൺവീറാണ്. കപിലിന്റെ ഭാര്യയുടെ വേഷമാണ് ദീപികയ്ക്ക്.
പ്രീമിയറിന് സ്റ്റണ്ണിങ് ലുക്കിലാണ് ദീപിക എത്തിയത്. ബ്ലാക്ക് ഓഫ് ഷോൾഡർ വസ്ത്രമാണ് ദീപിക ധരിച്ചത്. രൺവീറിന്റെയും ദീപികയും കുടുംബവും പ്രീമിയറിന് എത്തിയിരുന്നു.
കബീർ ഖാൻ ആണ് ’83’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്, ജതിന് സര്‍ന തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read More: പൃഥ്വിയെ കണ്ട സന്തോഷത്തിൽ രൺവീർ സിങ്