/indian-express-malayalam/media/media_files/2025/11/26/deepika-padukone-katrina-kaif-2025-11-26-16-25-32.jpg)
എംസിഎ (കോർപ്പറേറ്റ് കാര്യ മന്ത്രാലയം) ഫയലിംഗുകൾ അനുസരിച്ച്, ദീപിക പദുക്കോണിൻ്റെ മിഡ്-പ്രീമിയം സ്‌കിൻ കെയർ ബ്രാൻഡായ 82°E സാമ്പത്തിക വർഷം 2025ൽ 12.3 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നത്. ബ്രാൻഡിൻ്റെ വരുമാനം 2024ൽ 21.2 കോടി ആയിരുന്നു, എന്നാൽ ഈ വർഷം അത് 14.7 കോടിയായി കുറഞ്ഞു. അതേസമയം, ബോളിവുഡ് താരമായ കത്രീന കൈഫിൻ്റെ മേക്കപ്പ് ബ്രാൻഡ് ലാഭകരമായി മുന്നേറുകയാണ്.
Also Read: മാധവന്റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ
ലാഭം കൈവരിക്കുന്നതിനായി ചെലവുകൾ കുറയ്ക്കുന്നതായും വിൽപ്പന ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതായും നടിയുടെ കമ്പനി എംസിഎ ഫയലിംഗിൽ വ്യക്തമാക്കി. 2022 നവംബറിൽ ബ്രാൻഡ് ആരംഭിച്ചതുമുതൽ ദീപികയുടെ ബ്രാൻഡ് ലാഭകരമായിട്ടല്ല മുന്നേറുന്നത്. ട്രേക്സൺ ഡാറ്റ അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ 23.4 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നു.
മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, കമ്പനി ചെലവുകൾ കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ദീപിക. 2024-ൽ 47.1 കോടി ചെലവഴിച്ച സ്ഥാനത്ത് 2025-ൽ 5.9 കോടി മാത്രമാണ് ചെലവഴിച്ചത്. കമ്പനി അതിൻ്റെ മാർക്കറ്റിംഗ് ചെലവുകൾ 2024-ലെ 20 കോടിയിൽ നിന്ന് 2025-ൽ വെറും 4.4 കോടിയായി കുറച്ചു.
ദീപികയുടെ ബ്രാൻഡ് വിപണി പിടിക്കാൻ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്?
2,500നും 4,000നും ഇടയിൽ വിലയുള്ള ഉൽപ്പന്നങ്ങളുമായി വിപണിയിലെത്തിയ 82°E ഒരു മിഡ്-പ്രീമിയം ബ്രാൻഡാണ്. 80.5 ദശലക്ഷം ഫോളോവേഴ്‌സുള്ള തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാമ്പെയ്‌നുകൾ നടത്തിയും ഷാറുഖ് ഖാനെപ്പോലുള്ള പ്രമുഖരെ ഉൾപ്പെടുത്തിയും നടി തൻ്റെ സോഷ്യൽ മീഡിയ സ്വാധീനവും താരശക്തിയും ഉപയോഗിച്ച് ബ്രാൻഡ് പ്രോത്സാഹിപ്പിച്ചു. 'ജവാൻ' റിലീസ് ചെയ്യുന്ന സമയത്ത്, ഷാറൂഖ് ഖാൻ 82°E ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ഒരു പ്രൊമോഷണൽ വീഡിയോയും ദീപിക പുറത്തിറക്കിയിരുന്നു.
ഉയർന്ന നിലവാരമുള്ള കാമ്പെയ്‌നുകൾ ഉണ്ടായിരുന്നിട്ടും, 82°E-ക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല. ഇതിന് കാരണം, Foxtale, mCaffeine, Plum, Dot & Key തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരമാണ്. ഈ ബ്രാൻഡുകൾ താങ്ങാനാവുന്ന വിലയിൽ കൂടുതൽ ഗുണമേന്മയുള്ള സ്‌കിൻ കെയർ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം, മറുഭാഗത്തുള്ളത് ആഢംബര സ്‌കിൻ കെയർ രംഗത്തെ പ്രമുഖരായ Estée Lauder, L’Occitane തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളാണ്.
Also Read: Feminichi Fathima OTT: ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
ദീപികയുടെയും കത്രീനയുടെയും ബ്രാൻഡുകൾ ഒരേ വിഭാഗത്തിൽ മത്സരിക്കുന്നില്ലെങ്കിലും കൂടുതൽ വിജയകരമായി മുന്നേറുന്നത് കത്രീനയുടെ മേക്കപ്പ് ബ്രാൻഡായ Kay Beauty ആണ്. 2019-ൽ ആണ് ഈ ബ്രാൻഡ് ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം ബ്രാൻഡ് ലാഭം കൊയ്തു തുടങ്ങി. 2022-ൽ ഇത് ആദ്യമായി ലാഭം നേടി. റിപ്പോർട്ടുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ബ്രാൻഡിൻ്റെ വരുമാനം 88.23 കോടിയിലെത്തി, 11.3 കോടിയാണ് കമ്പനി ലാഭം നേടിയത്.
കത്രീന ഈ ബ്രാൻഡ് ആരംഭിച്ചത് നൈക്കയുമായി സഹകരിച്ചാണ് എന്നതും ശ്രദ്ധേയമാണ്. റീട്ടെയിൽ ഭീമനായ നൈക്കയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരിയുണ്ട്, കത്രീനയ്ക്ക് 42 ശതമാനവും ബാക്കി 7.5 ശതമാനം മാട്രിക്സിൻ്റെ കൈവശവുമാണ്. ഈ വർഷം Kay Beauty-യുടെ വരുമാനം 100-105 കോടിയായി ഉയരുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്.
Also Read: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us