വിവാഹത്തെക്കുറിച്ചുളള ചിന്തയൊന്നും ദീപിക പദുക്കോണിന് ഇല്ല. ദിപിക-രൺവീർ സിങ് വിവാഹത്തെക്കുറിച്ച് പല വാർത്തകളും പുറത്തുവരുമ്പോഴും അതിനോടെല്ലാം മുഖം തിരിക്കുകയാണ് ദീപിക. വിവാഹത്തെക്കുറിച്ച് താൻ ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നാണ് ദീപിക പറയുന്നത്. എന്നാൽ ഉചിതമായ സമയത്ത് താൻ വിവാഹതിയാകും എന്നും ദീപിക പറയുന്നുണ്ട്.

വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങൾ ഇല്ലെങ്കിലും തന്റെ വിവാഹത്തിൽ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപികയ്ക്ക് ഉറപ്പാണ്. അടുത്തിടെ വോഗ് ബിഎഫ്എഫിനു നൽകിയ അഭിമുഖത്തിലായിരുന്നു ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വിവാഹത്തിന് കത്രീന കെയ്ഫിനെ ദീപിക ക്ഷണിക്കുമോയെന്നായിരുന്നു ഷോയുടെ അവതാരകയായ നേഹ ദുപിയ ചോദിച്ചത്. ഇതിന് നോ എന്നായിരുന്നു ദീപികയുടെ മറുപടി.

ദീപികയും കത്രീനയും തമ്മിൽ അത്ര നല്ല രസത്തിലല്ലെന്ന് ബോളിവുഡിലെ പലർക്കും അറിയാം. ദീപികയുടെ മുൻകാമുകൻ രൺബീർ കപൂർ കത്രീന കെയ്ഫുമായി അടുത്തതാണ് ഇരുവരും തമ്മിൽ വേർപിരിയാൻ ഇടയാക്കിയത്. ഇതാണ് ദീപികയ്ക്ക് കത്രീനയോടുളള ദേഷ്യത്തിന് പിന്നിലെന്നും ചില അടക്കം പറച്ചിലുകളുണ്ട്. രൺബീറുമായുളള വേർപിരിയലിനുശേഷമാണ് ദീപിക രൺവീർ സിങ്ങുമായി അടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ