Deepika Padukone, Vikrant Massey’s kissing scene from Chhapaak leaked: സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയായി ദീപിക പദുകോണ്‍ എത്തുന്ന ചിത്രത്തി’ലെ ഷൂട്ടിങ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലീക്കായിരിക്കുകയാണ്. ദീപികയും വിക്രാന്ത് മാസെയും ചുംബിക്കുന്ന രംഗത്തിന്റെ ഷൂട്ടിങ് ദൃശ്യങ്ങളാണ് പുറത്തായത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലിരുന്ന് ഇരുവരും ചുംബിക്കുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇതിനിടെ ആരാധകര്‍ ആരവമുയര്‍ത്തുന്നതും 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ഇതിന് മുമ്പും ‘ചപ്പാക്കി’ന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ ദീപിക റോഡ് സൈഡില്‍ നില്‍ക്കുന്ന വീഡിയോയിരുന്നു നേരത്തെ ലീക്കായത്.

മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദീപികയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ആസിഡ് അറ്റാക്ക് ഇര ലക്ഷ്മിയുമായി അത്രമേല്‍ രൂപസാദൃശ്യമാണ് ദീപികയ്ക്ക് വന്നിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

deepika padukone, vikrant massey, deepika vikrant kissing, deepika padukone kissing scene, deepika, vikrant, chhapaak, chhapaak film, chhapaak leaked video, chhapaak shoot, chhapaak news, chhapaak release, Deepika kissing scene, Deepika Padukone, Chhapaak, Meghna Gulzar, Deepika, Malti, Laxmi Agarwal, Deepika Padukone movies, Deepika Padukone latest news, Deepika Padukone news, Deepika Padukone films, ദീപിക പദുകോൺ, ചപ്പാക്ക്, മേഘ്ന ഗുൽസാർ, ലക്ഷ്മി അഗർവാൾ, ആസിഡ് ആക്രമണം, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Deepika Padukone in chapaak

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

Read in English: Deepika Padukone, Vikrant Massey’s kissing scene from Chhapaak leaked

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook