കരീന കപൂറും ദീപിക പദുക്കോണും ജോൺ എബ്രഹാമും ഒന്നിച്ചുള്ളൊരു പഴയകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫൊട്ടോയിലെ ദീപികയുടെ ലുക്കാണ് ഏവരെയും അതിശയപ്പെടുത്തുന്നത്. ദീപികയാണെന്ന് ഒറ്റനോട്ടത്തിൽ കണ്ടാൽ വിശ്വസിക്കാൻ പ്രയാസം. അത്രയ്ക്കും രൂപവ്യത്യാസമാണ് ഫൊട്ടോയിൽ ദീപികയ്ക്ക്.

കരീന കപൂർ, ജോൺ എബ്രഹാം, മോന സിങ്, ചേതൻ ഭഗത് എന്നിവരടങ്ങിയവർക്കൊപ്പം ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്ന ദീപികയെയാണ് ചിത്രത്തിൽ കാണാനാവുക. പിങ്ക് വസ്ത്രം ധരിച്ച് അവാർഡും കയ്യിൽ പിടിച്ചു നിൽക്കുന്ന ദീപികയെ കണ്ടാൽ, ഇന്നു ബോളിവുഡ് അടക്കി വാഴുന്ന താരറാണിയാണോ ഇതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. അതേസമയം, ഓഫ് ഷോൽഡർ പിങ്ക് വസ്ത്രത്തിൽ വളരെ സുന്ദരിയായ കരീനയെയാണ് ഫൊട്ടോയിൽ കാണാൻ കഴിയുക.

കരീനയുടെ ഫാൻപേജാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രം ഏതു വർഷം പകർത്തിയതാണെന്ന് വ്യക്തമല്ല. 2005 ലോ അല്ലെങ്കിൽ 2006 ലോ പകർത്തിയ ചിത്രമെന്നാണ് ചില റിപ്പോർട്ടുകൾ. ചിത്രം ഏതു വർഷം പകർത്തിയതായാലും കരീനയെയും ദീപികയെയും ഒറ്റഫ്രെയിമിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. കാരണം ബിഗ് സ്ക്രീനിൽ ഇരുവരും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

View this post on Instagram

Unseen pic of Kareena with John Abram and Deepika

A post shared by Kareena & Sidharth FC (@kareena_sidharth_fc) on

ഭർത്താവ് രൺവീർ സിങ്ങിനൊപ്പം വിവാഹശേഷം ആദ്യമായി ഒന്നിക്കുന്ന ’83’ സിനിമയിലാണ് ദീപിക ഇപ്പോൾ അഭിനയിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിൽ രൺവീർ ചിത്രത്തിലെത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ റോമി ദേവിന്റെ റോളാണ് ദീപികയ്ക്ക്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ചപ്പക്ക്’ ആണ് ദീപികയുടേതായി ഉടൻ റിലീസിനെത്തുക.

ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിങ് ഛദ്ദ’യാണ് കരീന കപൂറിന്റെ പുതിയ ചിത്രം. ഇതിനുപുറമേ അക്ഷയ് കുമാറിനൊപ്പമുളള കരീനയുടെ ‘ഗുഡ് ന്യൂസ്’ സിനിമ റിലീസിന് ഒരുങ്ങുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook