ലോക്ക്ഡൗൺ ദിനങ്ങളിൽ രൺവീർ സിങ്ങും ദീപിക പദുക്കോണും വീട്ടിൽ തന്നെ തുടരുകയാണ്. ഇരുവരും തങ്ങൾക്കു കിട്ടിയ ഒഴിവു സമയം ആസ്വദിക്കുന്നുണ്ട്. രൺവീറിനു വേണ്ടി പ്രത്യേക ഭക്ഷണം തയാറാക്കിയിരിക്കുകയാണ് ദീപിക. തനിക്കുവേണ്ടി ദീപിക മാസ്റ്റർ ഷെഫായി മാറിയത് ഇൻസ്റ്റഗ്രാമിലൂടെയാണ് രൺവീർ അറിയിച്ചത്.

Read Also: പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയുമായി ദീപികയും രൺവീറും

ദീപിക തയാറാക്കിയ ഭക്ഷണ വിഭവങ്ങളുടെ ഫൊട്ടോ രൺവീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചോപ്പ്ഡ് തായ് സലാഡ്, തായ് ഗ്രീൻ കറി, ചോറ്, വെജിറ്റബിൾ ടോം യൂം സൂപ്പിനു പുറമേ രൺവീറായി കേക്കും തയാറാക്കി ദീപിക.

വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രമാണ് ’83’. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ ജീവചരിത്രസിനിമയാണിത്. കപിൽ ദേവിന്റെ വേഷം അവതരിപ്പിക്കുന്നത് രൺവീർ സിങ് ആണ്. കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക എത്തുന്നത്. വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook