മാക്സിം മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയിൽ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഇടം നേടിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ താരസുന്ദരികളുടെ പട്ടികയിലെ സ്ഥാനത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. ലോകമാകമാനമുളള 100 വനിതകളുട പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചത്. ഇരുവരിലും ആരായിരിക്കും ഹോട്ട് എന്നെറിയാൻ താാരസുന്ദരികളുടെ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ഹോട്ടസ്റ്റ് വനിതയാരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് മാഗസിൻ.

പ്രിയങ്ക ചോപ്രയെ കടത്തിവെട്ടി ഹോട്ടസ്റ്റ് വനിതയായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഹെയ്‌ലി ബാൾഡ്വിൻ, എമ്മ വാട്സൺ, എമ്മ സ്റ്റോൺ, കെൻഡാൽ ജെന്നർ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. മാഗസിൻ അവരുടെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ദീപികയുടെ ഹോളിവുഡ് ചിത്രം ത്രിപ്പിൾ എക്സ് താരത്തിന് രാജ്യത്തിനുപുറത്തുനിന്നും നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. കൂടാതെ മെറ്റ് ഗാലയിലും, കാൻ ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്തതിലൂടെ താരം കൂടുതൽ പ്രശസ്തയായി. ദീപികയ്ക്ക് കൂടുൽ വോട്ട് ലഭിക്കാൻ ഇടയാക്കിയതും ഇതൊക്കെയാണെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ