scorecardresearch

കേള്‍ക്കുന്ന കഥകള്‍ കൂടുതലും ബയോപ്പിക്കുകള്‍: ദീപിക പദുക്കോൺ

കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ തേടിയെത്തിയതിൽ അധികവും ബയോപിക് പ്രൊജക്റ്റുകളായിരുന്നു

കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ തേടിയെത്തിയതിൽ അധികവും ബയോപിക് പ്രൊജക്റ്റുകളായിരുന്നു

author-image
WebDesk
New Update
കേള്‍ക്കുന്ന കഥകള്‍ കൂടുതലും ബയോപ്പിക്കുകള്‍: ദീപിക പദുക്കോൺ

ബോളിവുഡിലെ ബയോപിക് സിനിമകളുടെയും ഐതിഹാസിക സിനിമകളുടെയും മുഖശ്രീയായി മാറിയിരിക്കുന്ന നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. ബോളിവുഡിൽ ഇപ്പോൾ ബയോപിക് സിനിമകളാണ് ട്രെൻഡെന്നും എന്നാൽ പലതും  ആവർത്തനമായി തോന്നുന്നു എന്നും താരം അഭിപ്രായപ്പെട്ടു.  ചെന്നൈയിലെ ഒരു ചടങ്ങിനിടെ 'ദ ഹിന്ദു'വിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപിക.

Advertisment

"നിരവധി ബയോപിക്കുകൾ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ തേടിയെത്തിയതിൽ അധികവും ബയോപിക് പ്രൊജക്റ്റുകളായിരുന്നു. കരുത്തരായ സവിശേഷ വ്യക്തിത്വങ്ങളെ കുറിച്ചുള്ള കഥകളായിരുന്നു അവയിലേറെയും. എന്നാൽ, ആ കഥകൾ സിനിമയായി മാറുമ്പോൾ എത്രപേർ അവരുടെ പോരാട്ടങ്ങളെ ഓർക്കുമെന്നത് സംശയമാണ്. തെരുവിലെ ഒരു സാധാരണ മനുഷ്യനു പോലും പറയാനുണ്ടാകും സമാനമായ ജീവിതകഥകൾ," ദീപിക പറയുന്നു.

"ഒന്നുകിൽ ബയോപിക്, അല്ലെങ്കിൽ യഥാർത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ നല്ലൊരു ശതമാനവും ഇത്തരത്തിലുള്ളതാണ്. സഞ്ജു, സൂർമ, പരമാണു, റാസി, പാഡ്മാൻ തുടങ്ങി നിരവധി ചിത്രങ്ങൾ ചൂണ്ടികാണിക്കാൻ കഴിയും. ഈ ട്രെൻഡ് ഉടനെ അവസാനിക്കുമെന്നും തോന്നുന്നില്ല. നിലവിൽ അനൗൺസ് ചെയ്യപ്പെട്ട മണികർണിക, സൂപ്പർ 30, അഭിനവ് ബിന്ദ്രയുടെയും ഷക്കീലയുടെയും ബയോപിക് ചിത്രങ്ങൾ തുടങ്ങിയവയും ഈ ഗണത്തിൽ പെടുന്നവയാണ്. സഞ്ജു നിലവിലെ​ എല്ലാ റെക്കോർഡുകളെയും തകർത്ത് മുന്നേറിയത് പലർക്കും അത്തരം ചിത്രങ്ങളുമായി മുന്നോട്ട് വരാനുള്ള പ്രചോദനമായിട്ടുണ്ടാവും," താരം  കൂട്ടിച്ചേർത്തു.

ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'പദ്മാവത്' എന്ന ചിത്രത്തോടെയായിരുന്നു ദീപികയുടെ പുതുവർഷവും ആരംഭിച്ചത്. വിഷാൽ ഭരദ്വാജിന്റെ പുതിയ ചിത്രമാണ് നിലവിൽ ദീപികയുടേതായി പുറത്തിറങ്ങാനുള്ളത്. ഇർഫാൻ ഖാനാണ് ഈ ചിത്രത്തിലെ മറ്റൊരു താരം. എന്നാൽ, ഇർഫാന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഷൂട്ടിങ് താൽക്കാലികമായി നീട്ടിവച്ചിരിക്കുകയാണ്.​ 80 കളിൽ ജീവിച്ചിരുന്ന മുംബൈ മാഫിയ റാണിയായ സപ്ന ദീദിയെ കുറിച്ചുള്ളതാണ് ഈ ബയോപിക് ചിത്രവും.

Advertisment

Read More: മഹാറാണിയല്ല, ഇനി മാഫിയാ റാണി

ചിത്രം 2018 ഒക്ടോബർ മാസത്തോടെ റിലീസിനെത്തും എന്നായിരുന്നു മുൻപ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.​ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നീട്ടിവച്ചത് സിനിമയുടെ റിലീസ് ഡേറ്റിനെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ദീപികയുടെ പുതിയ ചിത്രത്തിന്റെ റിലീസ് ഡേറ്റിനേക്കാളും ആരാധകർ ഉറ്റുനോക്കുന്നത് ദീപിക- രൺബീർ സിങ് ദമ്പതികളുടെ വിവാഹ തീയതിയാണ്.

Deepika,Ranveer

ഇരുവരുടെയും വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലുള്ള വാർത്തകളും അഭ്യൂഹങ്ങളും പലവട്ടം വാർത്തകളിൽ നിറഞ്ഞിരുന്നു. നവംബർ 19 ന് മുംബൈയിൽ വച്ച് രണ്ടുപേരും വിവാഹിതരാവാൻ പോകുന്നുവെന്നാണ് ഒടുവിൽ പുറത്തുവന്ന വാർത്ത. എന്നാൽ, ദീപികയോ രൺവീറോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കരിയറിൽ സ്വന്തമായൊരു കരിയർ ഗ്രാഫ് പടുത്തുയത്തിയ ഈ താരജോഡികൾ ജീവിതത്തിലും ഒരുമിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

Deepika Padukone Bollywood Irfan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: