scorecardresearch
Latest News

ഇതുവരെ കണ്ടതിലും ഹോട്ടായി ദീപിക

‘പത്താൻ’ എന്ന ചിത്രത്തിൻെറ സംവിധായകൻ ദീപികയെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ഇതുവരെ കണ്ടതിലും ഹോട്ടായി ദീപിക

നീണ്ട നാലു വർഷങ്ങൾക്കു ശേഷം ഷാറൂഖ് ഖാൻ ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമാണ് ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദിൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദീപിക പദുക്കോണും, ആദിത്യ ചോപ്രയും പ്രധാന വേഷങ്ങളിലെത്തും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഹോട്ടായ ദീപികയെ ആസ്വാദകർക്കും സ്ക്രീനിൽ കാണാനാകുമെന്നാണ് സംവിധായകൻ സിദ്ധാർത്ഥ് പറയുന്നത്.

“ബോളിവുഡിൻെറ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ താരത്തിനൊപ്പമാണ് ദീപിക അഭിനയിക്കുന്നത്. ചിത്രത്തിൽ ദീപികയ്ക്കു വേണ്ടി എഴുതിയ കഥാപാത്രം അവരുടെ താരപദവിയെ കൂടി തൃപ്തിപ്പെടുത്തുന്നതാണ്” സിദ്ധാർത്ഥ് പറയുന്നു.

Deepika Padukone, Actress, Bollywood

‘ഓം ശാന്തി ഓം’, ‘ഹാപ്പി ന്യൂയർ’,’ചെന്നൈ എക്സ്പ്രസ്’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആരാധകർക്കു സമ്മാനിച്ച ഹിറ്റ് താരജോഡികളാണ് ഷാറൂഖും ദീപികയും. സ്പെയിനിൽ ചിത്രീകരണത്തിനു പോയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

“ദീപികയും ഷാറൂഖും ഒന്നിച്ച് സ്ക്രീനിലെത്തുമ്പോൾ ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും നല്ല താരജോഡികളായി അവർ മാറും. തികച്ചും വ്യത്യസ്തമായൊരു രീതിയിലായിരിക്കും ഇരുവരെയും ചിത്രത്തിൽ കാണാനാവുക.സ്ക്രീനിലെ അവർ തമ്മിലുളള കെമിസ്ട്രിയെക്കുറിച്ച് പറയുക തന്നെ വേണം.അവർ സ്ക്രീനിൽ ഒരുമിച്ചെത്തുന്നു എന്നതു തന്നെയാണ് ചിത്രത്തിൻെറ യു എസ് പി” സിദ്ധാർത്ഥ് പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Deepika padukone to star in shah rukh khan film pathaan

Best of Express