ദീപികയുടെ വസ്‌ത്രധാരണത്തിന് നേരെയും വിമർശനം; പോൺ സ്റ്റാറെന്ന് കമന്റ്

ഫാത്തിമ സന ഷെയ്‌ക്ക് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്ക് നേരെയും സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു

deepika padukone, actress

ബോളിവുഡിലെ തിരക്കുളള നടികളിലൊരാളാണ് ദീപിക പദുക്കോൺ. ദീപികയുടെ വസ്‌ത്രധാരണവും സ്‌റ്റൈലുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോൾ ദീപികയെ വീണ്ടും വാർത്തകളിൽ നിറയ്‌ക്കുന്നത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളാണ്. ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ദീപിക തന്റെ ഇൻസ്റ്റ്ഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മാക്‌സിം എന്ന മാഗസിനു വേണ്ടിയുളള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ദീപിക പങ്ക്‌വച്ചിരിക്കുന്നത്.

ഈ ചിത്രങ്ങൾക്ക് വൻ വിമർശനങ്ങളും വരുന്നുണ്ട്. ഒരു പോൺ സ്റ്റാറിനെ പോലെയുണ്ടെന്നാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്ന ഒരു കമന്റ്. ചിത്രം മോശമാണെന്നും ദീപികയുടെ ലുക്ക് മോശമാണെന്ന തരത്തിലും ചിത്രത്തിന് താഴെ കമന്റുകൾ വരുന്നുണ്ട്. എന്നാൽ ചിത്രം നന്നായെന്ന തരത്തിൽ ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ഇതാദ്യമായല്ല ഒരു താരത്തിനിതിരെ വസ്‌ത്ര ധാരണത്തിന്റെ പേരിൽ വിമർശനങ്ങളുയരുന്നത്. ഫാത്തിമ സന ഷെയ്‌ക്ക് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്ക് നേരെയും സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. മോദിയെ കാണാനെത്തിയ പ്രിയങ്ക ചോപ്രയുടെ വസ്‌ത്രധാരണത്തെ വിമർശിച്ചും പലരും രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Deepika padukone slut shamed for new photos

Next Story
നിയമയുദ്ധത്തിൽ മഗധീരയ്‌ക്കെതിരെ രാബ്‌തയ്‌ക്ക് വിജയംraabta, magadheera
The moderation of comments is automated and not cleared manually by malayalam.indianexpress.com