ദീപാവലി അവസാനിച്ചിട്ട് ഒരാഴ്ചയായി. പക്ഷെ ദീപിക പദുക്കോണിന് ആഘോഷങ്ങൾ നിർത്താനുള്ള ഒരു പ്ലാനുമില്ല. ദീപാവലിക്ക് ശേഷമുള്ള ആഘോഷത്തിൽ താരം തന്റെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ദീപാവലിക്കു ശേഷമുള്ള ആഘോഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ദീപിക തന്റെ ബാല്യകാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

View this post on Instagram

post diwali celebrations… #diwali

A post shared by Deepika Padukone (@deepikapadukone) on

Read More: രൺവീറിന്റെ ആ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് ദീപിക

View this post on Instagram

post diwali celebrations… #diwali

A post shared by Deepika Padukone (@deepikapadukone) on

കുഞ്ഞു ദീപിക വിവിധ പോസുകളിൽ കിടന്നുറങ്ങുന്ന മനോഹരമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആരാധകർക്ക് സംശയം ദീപികയും രൺവീറും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണോ എന്നാണ്. കൂടുതൽ പേരും ചോദിക്കുന്നത് ഗുഡ് ന്യൂസ് ഉണ്ടോ എന്നാണ്. പലരും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിട്ടുമുണ്ട്.

View this post on Instagram

back to school… #Chhapaak

A post shared by Deepika Padukone (@deepikapadukone) on

ദീപിക തന്റെ ബാല്യകാല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ല. എന്നാൽ ഇതാദ്യമായാണ് നടി ഇത്രയും ചെറുപ്പത്തിലെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

കുട്ടിക്കാലത്തെ ഒരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രം നേരത്തെ ദീപിക പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ചിത്രം പങ്കിട്ടുകൊണ്ട് ദീപിക എഴുതിയത്, “സ്കൂളിലേക്ക് മടങ്ങുന്നു,” എന്നായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook