ദിവസങ്ങൾക്ക് ശേഷവും ഇർഫാൻ ഖാന്റെ വേർപാട് ഉൾക്കൊള്ളാൻ ഇന്ത്യൻ സിനിമാ ലോകത്തിനായിട്ടില്ല. സിനിമയ്ക്കകത്തും പുറത്തും നിരവധി പേരെയാണ് ഇർഫാന്റെ മരണം തകർത്തത്. അങ്ങനെയൊരാളാണ് നടി ദീപിക പദുക്കോൺ. അതിന് തെളിവാണ് ഇർഫാന്റെ മരണ ശേഷമുള്ള ദീപികയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ.
Read More: വെള്ളം ഐസ് പോലെ, തണുത്തിട്ട് വയ്യെന്ന് ഇർഫാൻ ഖാൻ; വീഡിയോ പങ്കുവച്ച് മകൻ
പീകുവിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ഒന്നിച്ച് ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഇന്ന് ദീപിക പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ദയവായി തിരിച്ചുവരൂ എന്നാണ് ദീപിക എഴുതിയിരിക്കുന്നത്.
ഇന്നലെ(മെയ് 8) ഇരുവരും ഒന്നിച്ചഭിനയിച്ച പീകു എന്ന ചിത്രത്തിന്റെ അഞ്ചാം വാർഷികമായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോയും ഹൃദയസ്പർശിയായ ഒരു കുറിപ്പുമാണ് ഇന്നലെ ദീപിക പങ്കുച്ചത്. സിനിമയിലെ ‘ലംഹേ ഗുസര്‍ ഗയേ’ എന്ന പാട്ടിന്റെ വരികളാണ് അടിക്കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിന്റെ അവസാനം ഇര്ഫാന് അനുശോചനവും നടി പറയുന്നുണ്ട്.
പീകുവിൽ ഇർഫാനും ദീപികയും അമിതാഭ് ബച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദീപികയുടെ അച്ഛന് കഥാപാത്രം ഭാസ്കറായാണ് അമിതാഭ് ബച്ചൻ എത്തിയത്. ഒരു കാബ് കമ്പനിയുടെ ഉടമയായ റാണ ചൗധരിയായി ഇർഫാനും എത്തി. ഇറങ്ങിയ വര്‍ഷം തന്നെ മൂന്ന് ദേശീയ അവാര്‍ഡുകളാണ് പീകു സ്വന്തമാക്കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook