Latest News

ഈ മീശക്കാരി കുട്ടിക്കുറുമ്പിയെ മനസിലായോ?

കുട്ടിക്കാലത്തെ തന്റെ ചിത്രം പങ്കുവച്ചാണ് താരം പുതുവത്സര ആശംസകൾ നേർന്നത്

deepika padukone, ie malayalam

ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്നാണ് പല താരങ്ങളും പുതുവർഷത്തിൽ വരവേറ്റത്. ബോളിവുഡിൽ ബിഗ് ബി മുതൽ കിങ് ഖാൻവരെ ആശംസകൾ നേർന്നു. പക്ഷേ ദീപിക പദുക്കോൺ വളരെ വ്യത്യസ്തമായ രീതിയിലാണ് പുതുവത്സരാശംസകൾ നേർന്നത്. കുട്ടിക്കാലത്തെ തന്റെ ചിത്രം പങ്കുവച്ചാണ് ദീപിക ആശംസകൾ നേർന്നത്.

പുതുവർഷത്തിൽ ദീപിക ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഛപാക്. ദീപികയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.

Read Also: വേദിയിലെ പ്രകടനം കണ്ട് പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോൺ, വീഡിയോ

ഛപാക് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ദീപിക പദുക്കോൺ കരഞ്ഞിരുന്നു. ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പർശിച്ചുവെന്നും പറയവെയാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞും ശബ്ദം ഇടറിയതും.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം.

ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Deepika padukone share childhood photo on new year day

Next Story
പുതുവര്‍ഷപ്പുലരിയില്‍ മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രത്തിന് തുടക്കമായി, ചിത്രങ്ങള്‍Manju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, 2019 malayalam films, 2019 malayalam movies, manju warrier photos, mammootty photos
The moderation of comments is automated and not cleared manually by malayalam.indianexpress.com