ഒരാളെ പോലെ ഏഴുപേർ കാണുമെന്നാണ് പഴമൊഴി. സെലിബ്രിറ്റികളോട് രൂപസാദൃശ്യമുള്ള അപരന്മാർ പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ബോളിവുഡ് താരം ദീപിക പദുകോണുമായി രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ആയ റിജുത ഘോഷ് ദേബാണ് ദീപികയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടുന്നത്. നിങ്ങൾ ദീപികയെ പോലുണ്ട്, ദീപിക നിങ്ങളുടെ ഇരട്ട സഹോദരിയാണോ എന്നിങ്ങനെ പോവുന്നു റിജുതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകൾ.
എന്തായാലും ദീപികയുമായുള്ള സാമ്യത്താൽ സോഷ്യൽ മീഡിയയിലെ വൈറൽ താരമായി മാറിയിരിക്കുകയാണ് റിജുത.
Read more: ഐശ്വര്യ റായ്ക്ക് പാക്കിസ്ഥാനിൽനിന്നുമൊരു അപര