scorecardresearch

ഭർത്താവിനൊപ്പം അഭിനയിക്കണമെങ്കിൽ ചാർജ് കൂടും, 'ജവാൻ' ഫ്രീ ആയി ചെയ്തത് ഷാറൂഖിന് വേണ്ടി; ദീപിക പദുകോൺ

'ഷാറൂഖ് ഖാൻ എപ്പോൾ വിളിച്ചാലും ഞാൻ പോകും, രോഹിത് ഷെട്ടിയും,' തന്റെ സ്പെഷ്യൽ അപ്പിയറൻസുകളെക്കുറിച്ച് ദീപിക പദുകോൺ

'ഷാറൂഖ് ഖാൻ എപ്പോൾ വിളിച്ചാലും ഞാൻ പോകും, രോഹിത് ഷെട്ടിയും,' തന്റെ സ്പെഷ്യൽ അപ്പിയറൻസുകളെക്കുറിച്ച് ദീപിക പദുകോൺ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Deepika Padukone | Jawan | Shah Rukh Khan | Deepika Jawan

'ജവാനിൽ' ഫ്രീ ആയി ചെയ്തത് ഷാറൂഖിന് വേണ്ടി

2017ൽ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിൽ ഷാറൂഖ് ഖാന്റെ നായികയായാണ് ദീപിക പദുകോൺ ബോളിവുഡിലേക്ക് രംഗപ്രവേശം ചെയ്തത്. നേരത്തെ ഹാപ്പി ന്യൂയർ, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലും ഇരുവരും ജോഡികളായെത്തിയിരുന്നു. എന്നാൽ 2023ൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'പത്താന്' ശേഷം ഷാറൂഖിനൊപ്പം 'ജവാനി'ലും ഒരു സ്പെഷ്യൽ അപ്പിയറൻസ് ദീപിക പദുകോൺ നടത്തുന്നുണ്ട്. ചിത്രം തീയേറ്ററുകളിൽ സർവ്വകാല റെക്കോഡുകൾ കടപുഴക്കി മുന്നേറുകയാണ്.

Advertisment

കിങ് ഖാനൊപ്പം ചെറിയൊരു വേഷം മാത്രമാണ് ദീപിക ചെയ്തിട്ടുള്ളതെങ്കിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമ കണ്ടിറങ്ങുന്നവരുടെ മനസിൽ തറച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അത്രയും പ്രധാനപ്പെട്ടൊരു വേഷമാണ് താരം ഭംഗിയായി ചെയ്തുവച്ചിട്ടുള്ളത്. പത്താൻ, ജവാൻ സിനിമകളുടെ ഞെട്ടിക്കുന്ന വിജയത്തിന് ശേഷം ഷാറൂഖിന്റെ ഭാഗ്യനായികയാണ് ദീപികയെന്നാണ് പലരും പ്രശംസിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമകൾ ഒരിക്കലും തിയേറ്ററിൽ പരാജയപ്പെടില്ലെന്നും ആരാധകർ ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഒടുവിൽ ജവാനിലെ കാമിയോ റോളിനെക്കുറിച്ച് മനസ് തുറക്കുകയാണ് ദീപിക പദുകോൺ.

ബോക്സോഫീസിൽ കോടികൾ കൊയ്യുന്ന ജവാനിൽ താൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നാണ് ദീപിക വെളിപ്പെടുത്തുന്നത്. "ഈ സിനിമയിൽ ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല. '83' എന്ന സിനിമയിൽ ഞാൻ അഭിനയിച്ചതിന് പിന്നിലൊരു സംഗതിയുണ്ട്. ഭർത്താവിന്റെ വിജയത്തിന് പിന്നിൽ കരുത്തായി നിൽക്കുന്ന സ്ത്രീയായി അഭിനയിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ അമ്മ അങ്ങനെയൊരു സ്ത്രീയായിരുന്നു. ഭർത്താക്കന്മാരുടെ കരിയർ വിജയത്തിലെത്തിക്കാൻ പലതും ത്യാഗം ചെയ്തു ജീവിക്കുന്ന ഭാര്യമാർക്കുള്ള സമർപ്പണമായാണ് ഞാൻ വേഷത്തെ സ്വീകരിച്ചത്.

അതേസമയം തന്നെ ഷാറൂഖ് ഖാനൊപ്പം ഏതുതരം സ്പെഷ്യൽ അപ്പിയറൻസ് റോളുകൾ ചെയ്യാനും എനിക്ക് താൽപ്പര്യമാണ്. അതുപോലെ തന്നെയാണ് രോഹിത് ഷെട്ടിയും. ഷാറൂഖ് ഖാനും ഞാനും ഭാഗ്യജോഡികളെന്നാണ് പരസ്പരം വിശ്വസിക്കുന്നത്. സത്യസന്ധമായി പറഞ്ഞാൽ ഭാഗ്യജോഡികൾക്കും മുകളിൽ എന്തൊക്കെയോ ആണ്. ഞങ്ങൾക്ക് രണ്ടുപേർക്കും വലിയ ആത്മബന്ധമാണുള്ളത്. ഞങ്ങൾ രണ്ടാൾക്കുമിടയിൽ അത്രയ്ക്കും ആഴത്തിലുള്ള വിശ്വാസവും ആദരവുമാണുള്ളത്. അദ്ദേഹത്തിന് എന്തു ദുഃഖവും പങ്കുവെക്കാവുന്നത്രയും അടുപ്പം ഞങ്ങൾക്കിടയിലുണ്ട്. എനിക്ക് ആ ഭാഗ്യം ലഭിച്ചതിൽ സന്തോഷവതിയാണ്.

Advertisment

കണക്കുകളിൽ എനിക്ക് പണ്ടേ താൽപ്പര്യമുണ്ടായിരുന്നില്ല. അത് സ്കൂളിൽ കണക്കിലായാലും പത്താൻ്റെ കളക്ഷനായാലും അങ്ങനെ തന്നെയാണ്. സിനിമാ മേഖലയായാലും ജനങ്ങളായാലും വീണ്ടും പുതിയൊരു ഊർജ്ജം തിരിച്ചുപിടിച്ചതിലാണ് എന്റെ ആഹ്ളാദം. അതിന് ഞാൻ എപ്പോഴും ഷാറൂഖ് ഖാനോട് കടപ്പെട്ടവളായിരിക്കും. ആളുകൾ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിലും പത്താൻ വൻ വിജയമായതിലും ഞാൻ തീർച്ചയായും സന്തോഷിക്കുന്നുണ്ട്," ദീപിക പദുകോൺ വ്യക്തമാക്കി.

Deepika Padukone Entertainment Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: