ദീപിക പദുക്കോണും രൺവീർ സിങും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഓൺ സ്ക്രീനിൽ മാത്രമല്ല, ഓഫ് സ്ക്രീനിലും ഈ ജോഡികൾ പ്രേക്ഷകരുടെ സ്നേഹം കവരുകയാണ്. എന്നാൽ ഇക്കുറി രൺവീർ സിങിനൊപ്പമുള്ള മൂന്ന് സിനിമകൾ ദീപിക നിരസിച്ചതായാണ് റിപ്പോർട്ട്. മൂന്ന് സിനിമകളും നിരസിക്കാൻ കാരണം ഒന്ന് തന്നെ.

മുംബൈ മിററിന്റെ റിപ്പോർട്ട് പ്രകാരം രൺവീറിനൊപ്പം തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് ദീപിക നിരസിച്ചത്. ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കേണ്ടെന്നാണ് ദീപികയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone) on

രൺ‌വീറും ദീപികയും മൂന്ന് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഗോലിയോൻ കി രാസ്‌ലീല റാം-ലീല’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’ എന്നീ സിനിമകളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയത്. രണ്ട് അഭിനേതാക്കളുടെയും പ്രകടനം നിർവചിക്കുന്ന ചില സിനിമകൾ കൂടിയായിരുന്നു ഇവ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone) on

ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുങ്ങിയതും ആദ്യ ചിത്രമായ റാംലീല മുതലായിരുന്നു. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്തത്. റാംലീലയ്ക്ക് ശേഷമാണ് ഇരുവർക്കും ആരാധകർ കൂടിയതും. ആറു വർഷം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്.

Read More: ആഘോഷം അമിതമായാൽ ഇതായിരിക്കും അവസ്ഥ, ചിത്രം പങ്കുവച്ച് ദീപിക പദുക്കോൺ

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ’83 ‘ൽ ഇരുവരും വീണ്ടും ഭർത്താവും ഭാര്യയുമായി അഭിനയിക്കുന്നു. രൺവീർ കപിൽ ദേവായും ദീപിക ഭാര്യ റോമി ഭാട്ടിയയായും അഭിനയിക്കുന്നു.

മേഘ്‌ന ഗുൽസാറിന്റെ 2020 ൽ പുറത്തിറങ്ങുന്ന ഛപാക്കിലാണ് ദീപിക ഇപ്പോൾ അഭിനയിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളായാണ് ദീപിക ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ദീപികയുടെയും രൺവീറിന്റെയും ഒന്നാം വിവാഹ വാർഷികം അടുത്തിടെയായിരുന്നു. നവംബർ 14 ന് തിരുപ്പതി ക്ഷേത്രത്തിലും പദ്മാവതി ക്ഷേത്രത്തിലും ദർശനം നടത്തിയ ദമ്പതികൾ നവംബർ 15 ന് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചിരുന്നു. രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. നവംബർ 14 ന് കൊങ്ങിണി ആചാരപ്രകാരവും 15 ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook