ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങിന്റേയും വിവാഹ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ കൊതുപ്പിച്ചുകൊണ്ട് ഘട്ടം ഘട്ടമായാണ് ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh) on

പരസ്പരം സിന്ദൂരം ചാര്‍ത്തുന്നതും ഇരുവരും നൃത്തം ചെയ്യുന്നതും എല്ലാം ആസ്വദിച്ച് ദീപിക ഇരുന്ന് ചിരിക്കുന്നതും കൊങ്കിണി സ്റ്റൈലില്‍ നടന്ന വിവാഹത്തിന് ഇലയില്‍ നിന്നും സദ്യയെടുത്ത് ദീപിക രണ്‍വീറിന്റെ വായില്‍ വച്ചുകൊടുക്കുന്നതുമായി നിരവധി ചിത്രങ്ങല്‍ വന്നിട്ടുണ്ട്.

ചിത്രങ്ങള്‍ കണ്ട് അങ്ങേയറ്റം സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ആരാധകര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്.

ഞായറാഴ്ചയാണ് ഇരുവരും വിവാഹം കഴിഞ്ഞ് ഇറ്റലിയില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയത്. ഇന്ന് ദീപികയുടെ സ്വദേശമായ ബെംഗളൂരുവിലേക്ക് താരങ്ങള്‍ എത്തി. ബുധനാഴ്ചയാണ് വിവാഹ സത്കാരം. മുംബൈയിലെ വിവാഹ സത്കാരം ഈ മാസം 28ന് നടക്കും.

View this post on Instagram

#deepikapadukone #deepveer #ranveersingh

A post shared by Basera Collection (@designer__suit) on

View this post on Instagram

Happy wife happy life

A post shared by Miracle Marriage©️ (@miracle.marriage) on

നവംബര്‍ 14നും 15നും ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം. ഏറ്റവും അടുപ്പമുള്ള 40 പേര്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. ആദ്യ ദിവസം വിവാഹം കൊങ്കിണി രീതിയിലും രണ്ടാം ദിവസം ഉത്തരേന്ത്യന്‍ രീതിയിലുമാണ് നടന്നത്. കൊങ്കിണി വിവാഹത്തിന് ദക്ഷിണേന്ത്യയില്‍ നിന്നും ഏറ്റവും നല്ല പാചക വിദഗ്ധരാണ് ഭക്ഷണം ഒരുക്കിയത്. വാഴയിലയിലായിരുന്നു സദ്യ വിളമ്പിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ