ബോളിവുഡ് കാത്തിരുന്ന വിവാഹമാണ് രണ്‍വീര്‍ കപൂറിന്റെയും ദീപിക പടുകോണിന്റെയും. ഹിന്ദി സിനിമയിലെ തിളങ്ങുന്ന താരങ്ങളായ ഇരുവരും വളരെ നാളുകളായി പ്രണയത്തിലായിരുന്നു. നവംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക്ക് കമോയില്‍ വച്ചാണ് വിവാഹം നടക്കുക. വിവാഹത്തിനായി കുടുംബങ്ങള്‍ ഇന്നലെ രാത്രി വൈകി ഇറ്റലിയിലേക്ക് തിരിച്ചു. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

deepika padukone italy wedding

ranveer singh photos

deepika ranveer leave for italy

ranveer singh italy wedding

deepika padukone photos

ranveer singh family

ranveer singh family leave for italy

കഴിഞ്ഞ ദിവസം ദീപികയുടെ ബാംഗ്ലൂരിലെ വസതിയില്‍ വച്ച് വിവാഹമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തുടക്കമായ നാന്ദി പൂജ നടന്നിരുന്നു. സബ്യസാച്ചി ഡിസൈന്‍ ചെയ്ത ഓറഞ്ച് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ ദീപികയുടെ ചിത്രങ്ങള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

Read More: ദീപിക – രൺവീർ വിവാഹം; കല്യാണമേളം തുടങ്ങി

വിവാഹത്തെക്കുറിച്ച് വളരെക്കാലമായുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കഴിഞ്ഞ ഒക്ടോബര്‍ 21നാണ് കല്യാണ വാര്‍ത്ത പുറത്തു വന്നതോടെ അതിന്റെ സന്തോഷാധിക്യത്തിലാണ് ഇരുവരുടെയും ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook