ആറു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ നാളെ വിവാഹിതരാവുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും. വിവാഹ റിസപ്ഷനെത്തുന്ന അതിഥികൾ സമ്മാനം കൊണ്ടുവരരുതെന്നും സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ, ആ പണം ചാരിറ്റിയ്ക്കു നൽകൂ എന്നുമാണ് അതിഥികളോട് ദീപികയും രൺവീറും അഭ്യർത്ഥിക്കുന്നത്. സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ആ പണം ചെക്കായി, ദീപികയുടെ നേതൃത്വത്തിലുള്ള ‘ദ ലിവ് ലൗ ലാഫ്’ ഫൗണ്ടേഷന് സംഭാവന നൽകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമൊക്കെ ആളുകളിൽ ബോധവത്കരണം ഉണ്ടാക്കാനായി പ്രവർത്തിക്കുന്ന ഫൗണ്ടേഷനാണ് ദീപികയുടെ നേതൃത്വത്തിലുള്ള ‘ദ ലിവ് ലൗ ലാഫ്’.

നവംബർ 14, 15 ദിവസങ്ങളിലായി ഇറ്റലിയിലെ ലൊമ്പാർഡി കോമോ തടാകക്കരയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിലാണ് താരങ്ങളുടെ രാജകീയമായ വിവാഹം നടക്കുക. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും ആനന്ദ് പിരമാലിന്റെയും വിവാഹാഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതും വില്ല ഡെൽ ബാൽബിയാനെല്ലോ ആയിരുന്നു.

അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമേ ഇറ്റലിയിലെ റോയൽ വെഡ്ഡിങ് വേദിയിലേക്ക് ക്ഷണമുള്ളൂ. ഇറ്റലിയിലെ വിവാഹത്തിനു ശേഷം നവംബർ 21 ന് ബാംഗ്ലൂരിലെ ദീപികയുടെ ജന്മനാട്ടിൽ ഒരു വെഡ്ഡിംഗ് റിസപ്ഷനും താരങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. കൂടാതെ, സിനിമയിലെ സഹപ്രവർത്തകർക്കും താരങ്ങൾക്കുമായി നവംബർ 28 ന് മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും വെഡ്ഡിങ് റിസപ്ഷൻ സംഘടിപ്പിക്കുന്നുണ്ട്.

Read in English Logo Indian Express

ഇറ്റലിയിലേക്ക് പുറപ്പെടും മുൻപ് വിവാഹത്തിനു മുന്നോടിയായുള്ള പരമ്പരാഗതമായ ആഘോഷങ്ങൾ ഇരുവരുടെയും വീടുകളിൽ നടന്നിരുന്നു. ദീപികയുടെ ബാംഗ്ലൂരിലെ വീട്ടിൽ പ്രത്യേക പൂജയും രൺവീറിന്റെ മുംബൈയിലെ വീട്ടിൽ ഹൽദി ആഘോഷവും നടന്നിരുന്നു.

Read more: ദീപിക- രൺവീർ വിവാഹം; കല്യാണമേളം തുടങ്ങി

deepika ranveer wedding date card

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook