ഇറ്റലിയിലെ വിവാഹത്തിനുശേഷം രൺവീർ സിങ്ങും ദീപിക പദുക്കോണും രണ്ടു വെഡ്ഡിങ് റിസപ്ഷനുകൾ നടത്തിയിരുന്നു. ഡിസംബർ ഒന്നിന് മുംബൈയിലാണ് അടുത്ത റിസപ്ഷൻ. ബോളിവുഡ് താരങ്ങളടക്കമുളള സെലിബ്രിറ്റികൾ ഈ റിസപ്ഷനാണ് എത്തുക. ഇതിനു മുൻപായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് ദീപ്-വീർ ദമ്പതികൾ.

ഇറ്റലിയിൽ നവംബർ 14, 15 തീയതികളിലായി ഇറ്റലിയിലെ ലേക് കോമയിൽ നടന്ന വിവാഹ ചടങ്ങിനുശേഷം നവംബർ 18 നാണ് ഇരുവരും മുംബൈയിൽ മടങ്ങിയെത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ താരവിവാഹം. നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലുമാണ് താരങ്ങൾ വിവാഹിതരായത്.

ആറുവർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ബജ്റാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിൽ അഭിനയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ