scorecardresearch

കസിന്റെ വിവാഹത്തിൽ തിളങ്ങി ദീപികയും രൺവീറും; ചിത്രങ്ങൾ വൈറൽ

രൺവീർ സിംഗും ദീപിക പദുക്കോണും അടുത്തിടെ കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ഗോവയിൽ എത്തിയിരുന്നു.  ചടങ്ങിൽ നിന്നുള്ള ദമ്പതികളുടെ വീഡിയോ വൈറലാവുകയാണ് 

രൺവീർ സിംഗും ദീപിക പദുക്കോണും അടുത്തിടെ കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ഗോവയിൽ എത്തിയിരുന്നു.  ചടങ്ങിൽ നിന്നുള്ള ദമ്പതികളുടെ വീഡിയോ വൈറലാവുകയാണ് 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Deepika Padukone Ranveer Singh

മകൾ ദുവയുടെ ജന്മശേഷം വളരെ അപൂർവ്വമായി മാത്രമേ ദീപിക പദുകോണിനെ പൊതുചടങ്ങുകൾക്കും ഇവന്റുകൾക്കും കാണാറുള്ളൂ. ഇപ്പോഴിതാ, കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ രൺവീർ സിംഗിനൊപ്പം ഗോവയിലെത്തിയ ദീപികയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. 

Advertisment

Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

താരദമ്പതികൾ ഒന്നിച്ച് വിവാഹത്തിനെത്തിയതോടെ,  ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായി ഇരുവരും മാറുകയായിരുന്നു. ഒരു സഹോദരൻ്റെ കർത്തവ്യം നിറവേറ്റി വധുവിനെ പന്തലിലേക്ക് കൈപിടിച്ച് നടത്തുന്ന രൺവീറിന്റെ ചിത്രങ്ങളും വൈറലാണ്. 

Advertisment

Also Read: ലാലേട്ടനിങ്ങനെ, ഇത് മമ്മൂട്ടി, ദാണ്ടേ സുരേഷ് ഗോപി; താരങ്ങളെ അനുകരിച്ച് നിതാര, വീഡിയോയുമായി പേളി

വിവാഹത്തിനിടെ ദീപികയും രൺവീറും പ്രണയാർദ്രമായ നിമിഷങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വൈറൽ വീഡിയോകളിൽ, രൺവീറും ദീപികയും പരസ്പരം ചെവിയിൽ രഹസ്യം പറയുന്നത് കാണാം.  "ഇരുവരെയും ഇങ്ങനെ സന്തോഷത്തോടെ  ഒരുമിച്ച് കാണുന്നത് മനോഹരമാണ്," എന്നാണ് ആരാധകരുടെ കമന്റ്. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം 'ധുരന്ധറി'ലാണ് രൺവീർ സിംഗിനെ ഇനി കാണുക. സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ മാധവൻ, സാറാ അർജുൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'ധുരന്ധർ' ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

Also Read: നടനാണ്, താരപുത്രനും; ലാലിന്റെ മടിയിൽ ഇരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ?

Deepika Padukone Ranveer Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: