കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ദീപിക-രണ്‍വീര്‍ വിവാഹച്ചിത്രങ്ങള്‍ പുറത്ത്. താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഫോട്ടോകള്‍ റിലീസ് ചെയ്തത്.

കൊങ്കണി രീതിയിലുള്ള വിവാഹചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹചടങ്ങുകളും നടന്നു.  രണ്ടിന്റെയും ഓരോ ചിത്രം വീതമാണ് ദീപികയും രണ്‍വീറും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം വഴി പങ്കു വച്ചിരിക്കുന്നത്.  രണ്ടിലും ദീപിക ചുവന്നസാരിയില്‍ ആണ് ധരിച്ചിരിക്കുന്നത്‌, വരന്‍ രണ്‍വീര്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള ഷേര്‍വാനികളാണ് ആണ് രണ്ടു ചിത്രങ്ങളിലും ധരിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളിലേറെയായി ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ദീപിക പടുകോണിന്റേയും രണ്‍വീര്‍ സിംഗിന്റെയും വിവാഹത്തിന്റെ ചിത്രങ്ങള്‍. ഇറ്റലിയിലെ ലേക്ക് കമോയില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളൂ. കനത്ത സുരക്ഷയില്‍ നടന്ന വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാര്യമായിട്ടൊന്നും പകര്‍ത്താന്‍ പറ്റിയില്ല മാധ്യമങ്ങള്‍ക്ക്‌. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും ഫോണിലും മറ്റും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെക്കുറിച്ച് കര്‍ശനമായ വിളക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറ്റലിയില്‍ എത്തിയ മാധ്യമങ്ങള്‍ക്കാകട്ടെ, വളരെ ദൂരത്തു നിന്ന് മാത്രമേ ചിത്രങ്ങള്‍ പകര്‍ത്താനും സാധിച്ചുള്ളൂ.

Read More: ഇന്നലെ നടന്ന കൊങ്കണി വിവാഹച്ചടങ്ങില്‍ നിന്നുള്ള കാഴ്ചകള്‍

ഇരുവരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ വിവാഹാഘോഷങ്ങള്‍.  ഇന്നലെ ദീപികയുടെ കുടുംബം പിന്തുടരുന്ന കൊങ്കണി ആചാരപ്രകാരമാണ് ചടങ്ങുകള്‍ നടന്നതെങ്കില്‍ ഇന്ന് രണ്‍വീറിന്റെ കുടുംബം പിന്തുടരുന്ന സിന്ധി ശൈലിയിലുള്ള ‘ആനന്ദ്‌ കരജ്’ ചടങ്ങാണ് നടന്നത്. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം മുംബൈയിലും ബംഗളുരുവിലുമായി രണ്ടു റിസപ്ഷനുകളും ഉണ്ട്.

Read More: ദീപികയ്ക്കും രൺവീറിനും ഫറാ ഖാൻ നൽകിയ വിവാഹ സമ്മാനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook