ദീപിക പദുക്കോൺ-രൺവീർ സിങ് ആദ്യ വെഡ്ഡിങ് റിസപ്ഷൻ ബെംഗളൂരുവിൽ നടന്നു. ദീപികയുടെ ജന്മനാടായ ബെംഗളൂരുവിലെ ദി ലീല പാലസിലായിരുന്നു വിരുന്ന്. പാരമ്പര്യ തനിമയുളള വസ്ത്രങ്ങൾ ധരിച്ചാണ് ദീപികയും രൺവീറും റിസപ്ഷനെത്തിയത്. ദീപിക ഗോൾഡൻ നിറത്തിലുളള സാരിയാണ് റിസപ്ഷന് തിരഞ്ഞെടുത്തത്. ബ്ലാക് രോഹിത് ബാൽ ഷെർവാണിയും അതിനു യോജിച്ച ജൂട്ടിസുമായിരുന്നു രൺവീറിന്റെ വേഷം.

ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദ്, ബാഡ്മിന്റൺ താരം പിവി സിന്ധു, ക്രിക്കറ്റ് താരം അനിൽ കുംബ്ലെ, വെങ്കടേഷ് പ്രസാദ്, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവർ റിസപ്ഷനെത്തി.

View this post on Instagram

Deepveer for their wedding reception at Leela Palace Banglore tonight #deepveerkareception #DeepveerWedding . . _____________________________________ @deepikapadukone @shaleenanathani @ranveersingh _____________________________________ . . . . . #deepikapadukonefsc #deepikapadukone #deepikalove #deepians #deepikapadukonefans #deepveer #randeep #parineetichopra #deepikaalwayssllays #deepikamyhotty #deepikaforever #ranbirkapoor #yjhd #omshanti #shaleenanathani #yehjawanihaideewani #priyankachopra #deepikaslays #deepikaforever #chennaiexpress #bajiraomastani #ranveersingh #aliabhatt #deepikalovers #gaintrick #deepikapadukonefans #deepikapadukonefc #gainfollowers #gainfollowers #ranveerians

A post shared by DEEPIKA PADUKONE (@deepika.vibes) on

മുംബൈയിലാണ് അടുത്ത റിസപ്ഷൻ. നവംബർ 24, 28, ഡിസംബർ 1 എന്നിങ്ങനെ മൂന്നു തീയതികളിലായിട്ടാണ് റിസപ്ഷൻ. ഡിസംബർ ഒന്നിന് നടക്കുന്ന റിസപ്ഷനിലായിരിക്കും ബോഡിവുഡ് താരങ്ങൾ പങ്കെടുക്കുകയെന്നാണ് വിവരം.

ഇറ്റലിയിൽ നവംബർ 14, 15 തീയതികളിലായി നടന്ന വിവാഹ ചടങ്ങിനുശേഷം നവംബർ 18 നാണ് ഇരുവരും മുംബൈയിൽ മടങ്ങിയെത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇറ്റലിയിൽ വച്ചായിരുന്നു താരവിവാഹം. നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലും താരങ്ങൾ വിവാഹിതരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook