ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന ദീപിക പദുകോൺ- രൺവീർ സിങ് താരവിവാഹത്തിന് ഇനി 12 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കല്യാണമേളം തുടങ്ങി കഴിഞ്ഞു എന്ന വാർത്തകളാണ് ബോളിവുഡിൽ നിന്നും വരുന്നത്. ദീപികയുടെ ജന്മനാടായ ബാംഗ്ലൂരിലാണ് വിവാഹ അനുബന്ധമായ ആഘോഷങ്ങൾ നടക്കുന്നത്.

ഏറെ നാളായി ദീപികയുടെ സ്റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് ദീപികയുടെ പ്രീ വെഡ്ഡിങ് ആഘോഷ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നവംബർ 14, 15 ദിവസങ്ങളിലായാണ് താരവിവാഹം നടക്കുക.

സബ്യസാചി ഡിസൈനിലുള്ള ഓറഞ്ച് ഡ്രസ്സ് അണിഞ്ഞ ദീപികയാണ് ഫോട്ടോകളിൽ നിറയുന്നത്. താരത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട് ഓറഞ്ച് നിറത്തിലുള്ള ഡ്രസ്സ്.

View this post on Instagram

To new beginnings @deepikapadukone

A post shared by Shaleena Nathani (@shaleenanathani) on

ഇറ്റലിയിൽ വെച്ചായിരിക്കും ദീപിക-രൺവീർ വിവാഹം എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. എന്നാൽ എവിടെ വച്ചാകും വിവാഹം എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ ഇരുവരും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ