പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും. കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ വേണ്ടിയാണ് ഈ ഫണ്ട്.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, വിക്കി കൗശൽ, കത്രീന കൈഫ്, വരുൺ ധവാൻ, കരൺ ജോഹർ, സാറാ അലിഖാൻ, ആലിയ ഭട്ട്, അനുഷ്ക ശർമ തുടങ്ങി നിരവധിപേർ മുൻപ് കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകൾ നൽകിയിരുന്നു. അതിനു പിറകെയാണ് ഇപ്പോൾ ദീപിക- രൺവീർ ദമ്പതികളും എത്തിയിരിക്കുന്നത്.
ഇന്ത്യയിൽ ഇതുവരെ 2906 കൊറോണവൈറസ് പോസ്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ 77 പേരാണ് രാജ്യത്ത് ഉടനീളമായി കൊറോണ മൂലം മരണപ്പെട്ടത്.
Read more: പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന ചെയ്യുമെന്ന് അക്ഷയ് കുമാർ