ബോളിവുഡ് താര ജോഡികളായ രൺവീറും ദീപികയും വെഡ്ഡിങ് റിസപ്ഷനായി ബെംഗളൂരുവിലെത്തി. നാളെയാണ് ദീപികയുടെ ജന്മനാട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹവിരുന്ന് ദീപ്-വീർ ദമ്പതികൾ പ്ലാൻ ചെയ്തിരിക്കുന്നത്.

വൈറ്റ് കളറിലുള്ള മാച്ചിങ് വസ്ത്രമണിഞ്ഞാണ് ഇരുവരും എയർപോർട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സൽവാറായിരുന്നു ദീപികയുടെ വേഷം. തൂവെള്ള പൈജാമയ്ക്കും കുർത്തയ്ക്കും മുകളിൽ ഫ്ളോറൽ പ്രിന്റുള്ള കോട്ട് അണിഞ്ഞാണ് രൺവീർ എത്തിയത്. ഇന്നു രാവിലെ മുംബൈ എയർപോർട്ടിൽ എത്തിയ താരങ്ങൾ മാധ്യമങ്ങൾക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു. അതിനു ശേഷമാണ് താരങ്ങൾ ബെംഗളൂരുവിലേക്ക് പറന്നത്.

ബെംഗളൂരുവിലെ വെഡ്ഡിങ് റിസപ്ഷനു ശേഷം മുംബൈയിൽ താരങ്ങൾക്കും സിനിമാപ്രവർത്തകർക്കുമായി മറ്റൊരു വെഡ്ഡിങ് റിസപ്ഷൻ കൂടി പ്ലാൻ ചെയ്തിട്ടുണ്ട്. നവംബർ 28 ന് മുംബൈ ഗ്രാൻഡ് ഹയാത് ഹോട്ടലിലാണ് താരങ്ങൾക്കുള്ള വിവാഹ വിരുന്ന് നടക്കുക.

Read more: ആരാധക ലോകം കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹച്ചിത്രങ്ങളിതാ

നവംബർ 14, 15 ദിവസങ്ങളിലായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇറ്റലിയിൽ വച്ചായിരുന്നു താരവിവാഹം. നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലും താരങ്ങൾ വിവാഹിതരായി. മാധ്യമങ്ങൾക്കും പാപ്പരാസികൾക്കുമെല്ലാം നിയന്ത്രണമേർപ്പെടുത്തിയ വിവാഹചടങ്ങിന്റെ ഫോട്ടോകൾ പിന്നീട് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook