രൺവീർ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോർട്ടിൽ വച്ചായിരുന്നു താരവിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

തെന്നിന്ത്യൻ പാരമ്പര്യരീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിനു മുൻപ് കൊങ്ങിണി പാരമ്പര്യരീതിയിൽ ഇരുവരും വിവാഹ മോതിരം കൈമാറിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഗീത് ആന്റ് മെഹന്തി ചടങ്ങുകൾ നടന്നത്.

View this post on Instagram

THEY ARE OFFICIALLY MARRIED !!!! #deepveerkishadi

A post shared by Ladkiwale (@deepika.padukone.fanpage) on

നവംബർ 18 ന് ദീപികയും രൺവീറും ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. നവംബർ 21 ന് ബെംഗളൂരുവിൽ നടക്കുന്ന റിസപ്ഷനിലായിരിക്കും ഇരുവരും വിവാഹശേഷം ആദ്യമായി പൊതുവേദിയിലെത്തുക. മുംബൈയിൽ നവംബർ 28 ന് ബോളിവുഡ് താരങ്ങൾക്കും സുഹൃത്തുക്കൾക്കും റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.

ആറുവർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ബജ്റാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിൽ അഭിനയിച്ചു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook