കൈ കോർത്തുപിടിച്ച് ദീപികയും രൺബീറും; എയർപോട്ട് ചിത്രങ്ങൾ വൈറൽ

ഒന്നര മാസത്തോളമായി ദീപികയുടെ മാതാപിതാക്കൾക്കൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു ദീപികയും രൺവീറും

deepika padukone, ranveer singh, prakash padukone, deepika ranveer mumbai, deepika ranveer pics, deepika padukone mumbai airport, ranveer singh mumbai airport, ranveer singh news, deepika padukone news, ദീപിക പദുകോൺ, രൺവീർ സിംഗ്

ബോളിവുഡിന്റെ പവർ കപ്പിൾ ആണ് ദീപികയും രൺവീറും. മുംബൈ എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബാംഗ്ലൂരിലെ ദീപികയുടെ വീട്ടിൽ ആയിരുന്ന ദീപികയും രൺവീറും ഇന്നലെയാണ് മുംബൈയിൽ തിരികെയെത്തിയത്.

ബ്ലാക്ക് വസ്ത്രം ധരിച്ച് കൈകോർത്ത് പിടിച്ച് എയർപോർട്ടിൽ നിന്നും ഇറങ്ങിവരുന്ന ദീപികയേയും രൺവീറിനെയുമാണ് ചിത്രങ്ങളിൽ കാണാനാവുക.

ഏപ്രിലിൽ ആയിരുന്നു ഇരുവരും ബാംഗ്ലൂരിലെത്തിയത്. തൊട്ടു പിന്നാലെ മുബൈയിൽ മഹാരാഷ്ട്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇരുവർക്കും മടങ്ങാൻ സാധിച്ചില്ല. അതിനാൽ ബാംഗ്ലൂരിൽ ദീപികയുടെ മാതാപിതാക്കൾക്ക് ഒപ്പം ചെലവഴിക്കുകയായിരുന്നു ഈ ദമ്പതികൾ.

അതിനിടയിൽ ദീപികയുടെ പിതാവ് പ്രകാശ് പദുകോണിന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടു പിന്നാലെ അമ്മ ഉജ്ജ്വലയ്ക്കും സഹോദരി അനിഷ്ക്കും ദീപികയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read more: ദീപികയുടെ അച്ഛനമ്മമാർക്കും സഹോദരിക്കും കോവിഡ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Deepika padukone ranveer singh hold hands as they return to mumbai airport pics

Next Story
വീടിനുള്ളിൽ എന്തിനാണ് ഇത്രയും മേക്കപ്പ്; പരിഹാസത്തിന് ചുട്ട മറുപടി നൽകി നടി ശ്രീയSreeya Remesh, Sreeya Remesh photos, Sreeya Remesh latest photos, Sreeya Remesh viral comment, ശ്രീയ രമേഷ്, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com