ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ബോളിവുഡ് താരദമ്പതികളായ രൺവർ സിങ്ങും ദീപിക പദുക്കോണും. കഴിഞ്ഞ വർഷം നവംബർ 14 ന് ഇറ്റലിയിൽവച്ചാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ ഒന്നാം വിവാഹ വാർഷികം കുടുംബത്തോടൊപ്പം ചില തീർഥാടന സ്ഥലങ്ങൾ സന്ദർശിക്കാനാണ് രൺവീറും ദീപികയും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read More: ദീപികയുടെ ആ ചോദ്യത്തിനു അന്നെനിക്ക് ഉത്തരമില്ലായിരുന്നു: രൺവീർ സിങ്

നവംബർ 14 ന് തിരുപ്പതി ക്ഷേത്രത്തിലും പദ്മാവതി ക്ഷേത്രത്തിലും ദർശനം നടത്തും. നവംബർ 15 ന് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിക്കും. അന്നേ ദിവസം തന്നെ കുടുംബാംഗങ്ങൾക്കൊപ്പം മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രൺവീറും ദീപികയും ഇന്ന് വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുപ്പതിയിലേക്കുളള യാത്രയ്ക്കായാണ് ഇരുവരും വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം.

നേരത്തെ വിവാഹ വാർഷികം ആഘോഷിക്കാൻ രൺവീർ സിങ്ങിന്റെ ഒരുക്കത്തെക്കുറിച്ച് ആരാധകരോട് ദീപിക പങ്കുവച്ചിരുന്നു. രൺവീർ മുഖത്ത് ഫെയ്സ് മാസ്ക് ഇട്ടിരിക്കുന്നതിന്റെ ചിത്രമാണ് ദീപിക പങ്കുവച്ചത്. ‘ആദ്യ വിവാഹ വാർഷിക ആഘോഷത്തിനായുളള ഒരുക്കം’ എന്ന ക്യാപ്ഷനോടെയാണ് ദീപിക ചിത്രം പങ്കുവച്ചത്.

ranveer singh, deepika padukone, ie malayalam

രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും 15 ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്.

കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്. ‘റാം ലീല’, ‘ബജ്റാവോ മസ്താനി’, ‘പദ്മാവത്’, ‘ഫൈൻഡിങ് ഫന്നി’ എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook