ബോളിവുഡ് ഒന്നാകെ ഉറ്റുനോക്കുന്ന ദീപിക പദുകോണിന്റെയും രൺവീർ സിങ്ങിന്റെയും വിവാഹാഘോഷങ്ങൾ ഇന്നലെ രാത്രിയോടെ ഇറ്റലിയിൽ ആരംഭിച്ചു. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാമിപ്യത്തിൽ ചൊവ്വാഴ്ച രാത്രിയാണ് താരങ്ങളുടെ മെഹന്തി ചടങ്ങും സംഗീത് ആഘോഷങ്ങളും നടന്നത്. ചടങ്ങിനിടെ താരങ്ങൾ വിവാഹമോതിരവും കൈമാറി.

ഓഫ് വൈറ്റ് ഡ്രസ്സ് അണിഞ്ഞാണ് ദീപിക എൻഗേജ്മെന്റ് ചടങ്ങിനെത്തിയത്. ബ്ലാക്ക് നിറത്തിലുള്ള ഒരു സ്യൂട്ട് ആയിരുന്നു രൺവീറിന്റെ വേഷം. നാടകീയമായ രീതിയിൽ മുട്ടിലിരുന്ന് രൺവീർ ദീപികയോട് വിവാഹാഭ്യർത്ഥന നടത്തി, കയ്യിൽ വിവാഹമോതിരം അണിയിച്ചു. മോതിരമാറ്റത്തിനു ശേഷം വൈകാരികമായി പ്രസംഗിച്ച രൺവീറിന്റെ വാക്കുകൾ കേട്ട് ദീപികയുടെ കണ്ണുകൾ ഈറനണിഞ്ഞു എന്നാണ് ചടങ്ങിന് സാക്ഷിയായ സുഹൃത്തുക്കളുടെ വാക്കുകൾ.

വിവാഹമോതിരം കൈമാറിയതിനു ശേഷം നടന്ന മെഹന്തി ചടങ്ങിന് സബ്യസാചി ഡിസൈൻ ചെയ്ത ഒരേ കളറിലുള്ള വസ്ത്രങ്ങളിലായിരുന്നു താരങ്ങൾ എത്തിയത്. ചടങ്ങിനൊടുവിൽ ദീപികയും രൺവീറും പ്രണയപൂർവ്വം ചുവടുകൾ വെച്ചു. രൺവീറിന്റെ പിതാവ് ജഗ്ജിത് സിങ്ങ് ബാവ്നാനിയും വധൂവരൻമാർക്കൊപ്പം ഡാൻസ് ചെയ്തു.

Read more: കാത്തിരുന്ന കല്ല്യാണമിന്ന്; ഇറ്റലിയിലെ ലേക് കോമോയില്‍ നിന്നുളള പുതിയ ദൃശ്യങ്ങള്‍ പുറത്ത്

താരങ്ങളുടെ വിവാഹത്തിനെത്തിയ അതിഥികൾക്ക് താമസിക്കാനായി കോമോ തടാകക്കരയെ​​ അഭിമുഖീകരിക്കുന്ന പ്രൈവറ്റ് വില്ലകൾ തന്നെ ദീപികയും രൺവീറും സജ്ജീകരിച്ചിട്ടുണ്ട്. കൈകൊണ്ട് പ്രത്യേകം എഴുതി തയ്യാറാക്കിയ വെൽക്കം നോട്ട് നൽകിയാണ് ദീപ്-വീർ ജോഡികൾ അതിഥികളെ ക്ഷണിച്ചിരിക്കുന്നത്. കാസ്റ്റ ഡിവ റിസോർട്ട്​​​ ആൻഡ് സ്പായിലാണ് വിവാഹാഘോഷങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook