ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. ഇരുവരെയും കുറിച്ചുള്ള എല്ലാത്തരം വാര്‍ത്തകളും ആരാധകരില്‍ വലിയ കൗതുകമുണര്‍ത്താറുണ്ട്. രണ്‍വീറിന്റെയും ദീപികയുടേയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ചിക്കിച്ചികയുന്ന ആരാധകര്‍ക്ക് ഇത്തവണ രണ്‍വീര്‍ തന്നെ ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിന്റെ വേദിയിലാണ് ഇരുവരും നൃത്തച്ചുവടുകളുമായെത്തിയത്. എല്ലാവരുടേയും മനം കവരുന്നതായിരുന്നു ഇരുവരുടേയും പ്രകടനം. രണ്‍വീറും ദീപികയും അഭിനയിച്ച സഞ്ജയ് ബന്‍സാലി ചിത്രം ‘പത്മാവതി’ലെ ഖലീബലീ എന്ന പാട്ടിനായിരുന്നു ഇരുവരും ചുടുവച്ചത്. ഇതിന്റെ വീഡിയോ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നവംബര്‍ മാസം ഒടുവില്‍ രണ്‍വീറും ദീപികയും വിവാഹിതരാകും എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നവംബര്‍ 20നാണ് വിവാഹം എന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Read More: ആഭരണക്കടയില്‍ അമ്മയുമൊത്ത് ദീപിക പദുകോണ്‍: ചിത്രങ്ങള്‍

അതേസമയം പ്രിയങ്കാ ചോപ്രയുടേയും നിക് ജൊനാസിന്റേയും വിവാഹവും നവംബര്‍ ഒടുവില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ ഉണ്ട്. രണ്ടുവിവാഹങ്ങളുടേയും തിയ്യതികള്‍ തമ്മില്‍ പ്രശ്‌നം വരുമോ എന്നതും സംശയമുണ്ട്.

രണ്‍വീറിന്റെയും ദീപികയുടേയും വിവാഹത്തിന് രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍, സഞ്ജയ് ലീലാ ബന്‍സാലി, അര്‍ജുന്‍ കപൂര്‍, രോഹിത് ഷെട്ടി എന്നിവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ദീപികയോ രണ്‍വീറോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി ഇനിയും ഒന്നും പറഞ്ഞിട്ടില്ല. 2016 മുതലാണ് ഇരുവരേയും ചുറ്റിപ്പറ്റിയുള്ള വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ