കപിൽ ദേവിനെയും ഭാര്യ റോമിയേയും ഓർമിപ്പിക്കുന്ന ലുക്കിൽ ദീപികയും രൺവീറും

കപിൽ ദേവിനോട് രൂപസാദൃശ്യമുള്ള മേക്ക് ഓവറിൽ രൺബീർ എത്തുമ്പോൾ ഹെയർ സ്റ്റൈലിലും വസ്ത്രധാരണ രീതിയിലുമെല്ലാം റോമി ദേവിനെ അനുസ്മരിപ്പിക്കുകയാണ് ദീപിക

deepika padukone, ദീപിക പദുകോൺ, രൺവീർ സിങ്ങ്, ranveer singh, 83, deepika padukone 83, 83 movie

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ വേഷത്തിൽ രൺവീർ സിംഗ് എത്തുന്ന ചിത്രമാണ് ’83’. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുകോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

കപിൽ ദേവിനോട് രൂപസാദൃശ്യമുള്ള മേക്ക് ഓവറിൽ രൺബീർ എത്തുമ്പോൾ ഹെയർ സ്റ്റൈലിലും വസ്ത്രധാരണ രീതിയിലുമെല്ലാം റോമി ദേവിനെ അനുസ്മരിപ്പിക്കുന്നുണ്ട് ദീപിക.

“എന്റെ ഭാര്യയാവാൻ ആരാണ് കൂടുതൽ മികച്ചത്, എന്റെ ഭാര്യയല്ലാതെ! എന്നായിരുന്നു,” ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ച് രൺവീർ മുൻപ് സംസാരിച്ചത്.

വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ ആണ് ഈ സ്പോർട്സ് ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Deepika padukone ranveer singh bring alive iconic couple kapil dev and romi dev 83 film

Next Story
‘എനിക്ക് പൃഥ്വിരാജിനേം ബിജു മേനോനേം അറിയാം, നീ ഏതാടാ? ‘Ramesh Pisharody, രമേഷ് പിഷാരടി, Ayyappanum Koshiyum, അയ്യപ്പനും കോശിയും, Nanchiyamma, Nanjiyamma, നഞ്ചിയമ്മ, Prithviraj, പൃഥ്വിരാജ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com