scorecardresearch

'യേ ജവാനി ഹേ ദീവാനി' റിലീസായിട്ട് 10 വര്‍ഷം; ഒത്തുകൂടി താരങ്ങൾ

ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്ത ദീപിക പദുക്കോൺ, രൺബീർ കപൂർ, കൽക്കി കോച്ച്‌ലിൻ, ആദിത്യ കപൂർ എന്നിവരെല്ലാം ആഘോഷത്തിൽ പങ്കെടുക്കാനെത്തി

ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്ത ദീപിക പദുക്കോൺ, രൺബീർ കപൂർ, കൽക്കി കോച്ച്‌ലിൻ, ആദിത്യ കപൂർ എന്നിവരെല്ലാം ആഘോഷത്തിൽ പങ്കെടുക്കാനെത്തി

author-image
Entertainment Desk
New Update
Yeh Jawaani Hai Deewani, bollywood, ie malayalam

യേ ജവാനി ഹേ ദീവാനി താരങ്ങൾ ഒത്തുകൂടിയപ്പോൾ

അയാൻ മുഖർജി സംവിധാനം ചെയ്ത 'യേ ജവാനി ഹേ ദീവാനി' സിനിമ റിലീസ് ചെയ്തിട്ട് 10 വർഷം തികഞ്ഞു. ഈ സ്പെഷ്യൽ ദിവസം ആഘോഷിക്കാൻ ചിത്രത്തിലെ താരങ്ങളെല്ലാം ഒത്തുകൂടി. ആഘോഷരാവിലെ ചിത്രങ്ങൾ അയാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്ത ദീപിക പദുക്കോൺ, രൺബീർ കപൂർ, കൽക്കി കോച്ച്‌ലിൻ, ആദിത്യ കപൂർ എന്നിവരെല്ലാം ആഘോഷത്തിൽ പങ്കെടുക്കാനെത്തി. നിർമ്മാതാവ് കരൺ ജോഹർ, ഡിസൈനർ മനീഷ് മൽഹോത്ര, സംഗീത സംവിധായകൻ പ്രിതം തുടങ്ങി ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരും പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

മുൻപ് തന്റെ ആരാധകരുമായി നടത്തിയ വെർച്വൽ ചാറ്റിൽ, രൺബീറിനോട് തന്റെ ചിത്രങ്ങളിലേതിനാണ് തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നതെന്ന് ചോദ്യം ഉയർന്നിരുന്നു. ഇതിന് 'യേ ജവാനി ഹേ ദീവാനി' എന്നാണ് താരം പറഞ്ഞത്. ''യേ ജവാനി ഹേ ദീവാനിക്ക് നല്ലൊരു തുടർച്ചയുണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അയാന്റെ പക്കൽ നല്ലൊരു കഥയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പിന്നീട് ബ്രഹ്മാസ്ത്രയുടെ മേക്കിങ്ങിന് പോയി. പക്ഷേ, ഒരിക്കലും ചെയ്യില്ലെന്നു പറഞ്ഞിട്ടില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം ചിലപ്പോൾ ചെയ്തേക്കാം,'' രൺബീർ പറഞ്ഞു.

Advertisment

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച് അയാൻ മുഖർജി സംവിധാനം ചെയ്ത 'യേ ജവാനി ഹേ ദീവാനി' 2013 ലെ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.

Ranbir Kapoor Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: