ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ്. കഴിയുന്നതും കൊറോണ ബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുകയാണ് ആളുകൾ. ഇപ്പോഴിതാ, ബോളിവുഡ് താരം ദീപിക പദുകോണും തന്റെ ഫ്രാൻസ് യാത്ര റദ്ദ് ചെയ്തിരിക്കുകയാണ്. പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാനിരിക്കെയാണ് ദീപിക തന്റെ യാത്ര റദ്ദാക്കിയിരിക്കുന്നത്. ഫ്രാൻസിൽ പലയിടത്തും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ദീപിക പാരീസ് യാത്ര റദ്ദാക്കിയത്.

ഗ്ലോബൽ ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ അതിഥിയായാണ് ദീപികയ്ക്ക് പാരീസ് ഫാഷൻ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. “ലൂയിസ് വിറ്റണിന്റെ FW2020 ഷോയിൽ പങ്കെടുക്കാൻ പാരീസിലേക്ക് പോവാനിരുന്ന ദീപികയുടെ യാത്ര റദ്ദാക്കിയിരിക്കുന്നു,” താരത്തിനോട് അടുത്ത വൃത്തങ്ങൾ പത്രക്കുറിപ്പിൽ പറയുന്നു. പാരീസ് ഫാഷൻ വീക്കിലെ സ്ഥിരം സാന്നിധ്യമായ ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ദീപിക.

ഫ്രാൻസിൽ 130 ഓളം പേർക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. രണ്ടുപേർ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ ജീവചരിത്രസിനിമയായ ’83’ ആണ് ദീപികയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. കപിൽ ദേവിന്റെ വേഷം അവതരിപ്പിക്കുന്നത് രൺവീർ സിംഗ് ആണ്. കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക എത്തുന്നത്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.

deepika padukone, ദീപിക പദുകോൺ, രൺവീർ സിങ്ങ്, ranveer singh, 83, deepika padukone 83, 83 movie

വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ ആണ് ഈ സ്പോർട്സ് ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിലെത്തും. ഹോളിവുഡ് ചിത്രമായ ‘ദ ഇന്റേണി’ന്റെ ഹിന്ദി റിമേക്കിലും ദീപിക അഭിനയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook