രൺവീർ സിങ്ങും ദീപിക പദുക്കോണും ജോഡികളായെത്തിയ രാം ലീലയിലെ ചുംബനരംഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഒരു അഭിമുഖത്തിൽ തന്റെ കാമുകി ദീപിക പദുക്കോണിന്റെ ചുംബനത്തെക്കുറിച്ച് രൺവീർ സിങ് പറഞ്ഞത് ഇങ്ങനെ. ”ഞാന്‍ കരുതുന്നു, ഏറ്റവും നന്നായി ചുംബിക്കുന്നവളാണ് ദീപിക, നിങ്ങള്‍ ആന്‍ഗ് ലഗാ ദേ രേ, മുജേ രംഗ് ലഗാ ദേരെ (രാം ലീല സിനിമയിലെ ഗാനം) എന്ന ഗാനം കണ്ടിട്ടില്ലേ?.’ ഇപ്പോഴിതാ രൺവീർ സിങ്ങിന്റെ ചുംബനത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു ദീപിക.

വോഗ് ബിഎഫഎഫിനു നൽകിയ അഭിമുഖത്തിലാണ് രൺവീർ സിങ് നല്ലൊരു ചുംബനക്കാരനാണോ എന്നു അവതാരക ചോദിച്ചത്. ഇതിന് ദീപികയുടെ മറുപടി അതെ എന്നായിരുന്നു. ഏറ്റവും നന്നായി ചുംബിക്കുന്നവനാണ് രൺവീർ എന്നും ദീപിക പറഞ്ഞു. ദീപികയുടെ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

രാം ലീല, ബാജിറാവോ മസ്താനി എന്നീ ചിത്രങ്ങൾക്കുശേഷമാണ് ദീപികയും രൺവീറും അടുക്കുന്നത്. കഴിഞ്ഞ 4 വർഷമായി ദീപികയും രൺവീറും പ്രണയിക്കാൻ തുടങ്ങിയിട്ട്. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നു സമ്മതിച്ചിട്ടില്ല. പക്ഷേ ദീപിക ഏതു അഭിമുഖത്തിനു പോയാലും അവിടെ രൺവീറിനെക്കുറിച്ച് ഒരു ചോദ്യം ഉണ്ടാവും. അതുപോലെതന്നെ രൺവീറിനും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ