ക്രിസ്മസ് ദിനത്തിൽ രൺവീർ സിങ്ങിന് വേണ്ടത് ദീപികയെ മാത്രം. ഭാര്യയ്ക്കൊപ്പമുളള മനോഹരമായൊരു ചിത്രം പങ്കുവച്ചാണ് രൺവീർ ഇക്കാര്യം വ്യക്തമാക്കിയത്. ‘ക്രിസ്മസിന് എനിക്ക് വേണ്ടത്’ എന്നാണ് ദീപികയെ ചുംബിക്കുന്ന ഫൊട്ടോയ്ക്ക് രൺവീർ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
രൺവീറിനൊപ്പമുളള ചിത്രം പങ്കുവച്ച് ദീപികയും ക്രിസ്മസ് ആശംസകൾ നേർന്നിട്ടുണ്ട്.
രൺവീറിനും ദീപികയ്ക്കും വിവാഹശേഷമുളള രണ്ടാമത്തെ ക്രിസ്മസാണിത്. 2018 നവംബറിലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നവംബർ 14 നാണ് ഇരുവരും ആദ്യ വിവാഹ വാർഷികം ആഘോഷിച്ചത്.
Read Also: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് ദീപികയുടെ മറുപടി
തന്റെ പുതിയ ചിത്രമായ ‘ഛപാകി’ന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ദീപിക. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ‘മാൽതി’ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്.
കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ സിനിമയിലാണ് രൺവീർ സിങ് ഇപ്പോൾ അഭിനയിക്കുന്ന്. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ജീവചരിത്രം പറയുന്ന സിനിമയാണിത്. സിനിമയിൽ കപിലിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോണാണ്.