പികു എന്ന ചിത്രത്തിന് ശേഷം ദീപികയും ഇർഫാൻ ഖാനും വീണ്ടും ഒന്നിക്കുന്നു. വിശാൽ ഭരദ്വാജ് ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിശാൽ ഭരദ്വാജും ദീപികയും ഇർഫാനും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുണ്ടെന്ന് ട്രേഡ് അനലിസ്‌റ്റായ തരൺ ആദർശ് ട്വിറ്ററിലൂടെ അറിയിച്ചു. ഹണി ട്രെഹാനാണ് ഈ പേരിടാത്ത ചിത്രത്തിന്റെ സംവിധായകൻ.

ഒരു മാഫിയ ഡോണായാണ് ദീപിക ചിത്രത്തിലെത്തുന്നത്. ഗ്യാങ്സ്റ്ററായാണ് ഇർഫാൻ ഖാനെത്തുന്നതെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തു.

ദീപികയും വിശാൽ ഭരദ്വാജും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സഞ്‌ജയ് ലീല ബൻസാലിയുടെ പത്‌മാവതിയുടെ ഷൂട്ടിന് ശേഷമായിരിക്കും ദീപിക ഈ ചിത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

തനിക്ക് വേണ്ടി ഒരു തിരക്കഥയെഴുതണമെന്ന് പലപ്പോഴായി ദീപിക ആവശ്യപ്പെട്ടിരുന്നു. കഥ കേട്ട ദീപികയ്‌ക്ക് ഇഷ്‌ടപ്പെട്ടു. ദീപികയുമായുളള ആദ്യ ഘട്ട ചർച്ചകളിലാണ് ” വിശാൽ ഭരദ്വാജ് മുംബൈ മിററിനോട് പറഞ്ഞു.

പികുവിന് ശേഷം ദീപികയും ഇർഫാനും വീണ്ടും ഒന്നിക്കുമ്പോൾ മനോഹരമായ ചിത്രം പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ