scorecardresearch

ഇതാണ് ദീപിക പദുക്കോണിന്റെ കൊറോണക്കാല ‘വിനോദം’

സോഷ്യൽ ലൈഫിനും പാർട്ടികൾക്കും ആഘോഷങ്ങൾക്കുമെല്ലാം അവധി നൽകി വീടിനകത്തേക്ക് ഒതുങ്ങിയിരിക്കുന്ന സമയം ഉപയോഗപ്രദമാക്കുകയാണ് ദീപിക

deepika padukone, deepika padukone coronavirus, deepika padukone pics, deepika padukone videos, deepika padukone Instagram, deepika padukone films, coronavirus scare, coronavirus outbreak, ദീപിക പദുകോൺ, ദീപിക പദുകോൺ ഇൻസ്റ്റഗ്രാം, ദീപിക പദുകോൺ, കൊറോണ വൈറസ്, Indian express malayalam, IE Malayalam

സോഷ്യൽ ലൈഫിനും പാർട്ടികൾക്കും ആഘോഷങ്ങൾക്കുമെല്ലാം അവധി നൽകി വീടുകളിലേക്ക് ഒതുങ്ങുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യർ. അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസ് ഭീതിയിൽ കനത്ത ജാഗ്രതയിലാണ് ഓരോരുത്തരും. തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സിനിമാ ഷൂട്ടിങ്ങുകളും വിദേശ യാത്രകളുമെല്ലാം റദ്ദാക്കി താരങ്ങളും വീടുകളിൽ നിന്നും പുറത്തിറങ്ങാതെ കൊറോണകാല പ്രതിരോധങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്.

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്, മോഡലിങ്, വിദേശയാത്രകൾ എന്നിങ്ങനെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടി കൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീണു കിട്ടിയ സമയം ഉപയോഗപ്രദമാക്കുകയാണ് ദീപിക. വാർഡ്രോബ് ക്ലീനിങ് ആണ് ഇപ്പോൾ പ്രധാന ജോലിയെന്നാണ് ദീപിക പറയുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ തന്റെ ഫ്രാൻസ് യാത്രയും ദീപിക റദ്ദ് ചെയ്തിരുന്നു. പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകാനിരിക്കെ ഫ്രാൻസിൽ പലയിടത്തും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ദീപിക പാരീസ് യാത്ര റദ്ദാക്കിയത്.

Read more: ഫ്രാൻസ് കൊറോണ ഭീതിയിൽ; പാരീസ് ഫാഷൻ വീക്കിന് ഇത്തവണ ദീപികയില്ല

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ ജീവചരിത്രസിനിമയായ ’83’ ആണ് ദീപികയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. കപിൽ ദേവിന്റെ വേഷം അവതരിപ്പിക്കുന്നത് രൺവീർ സിങ് ആണ്. കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക എത്തുന്നത്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Deepika padukone in the time of coronavirus