ഹോളിവുഡിൽ ട്രിപ്പിൾ എക്‌സി(xXx)ന്റെ വിജയത്തിനു ശേഷം നടി ദീപിക പദുക്കോൺ പുതിയ ചിത്രമായ പത്‌മാവതിയുടെ തിരക്കിലായിരുന്നു. സഞ്ജയ് ലീല ബൻസാലി ചിത്രമായ പത്‌മാവതിയുടെ സെറ്റ് കത്തിക്കലും കോലാഹലങ്ങളും നടക്കുന്നതിനിടെ എല്ലാവരും തിരക്കിയത് ദീപികയുടെ പുതിയ പദ്ധതികളെക്കുറിച്ചായിരുന്നു.

ഹോളിവുഡിലെ ആദ്യ ചിത്രം ട്രിപ്പിൾ എക്‌‌സ് റിട്ടേൺ ഓഫ് ക്‌സാൻഡ കേജ് സൂപ്പർ ഹിറ്റായ ശേഷം സൂപ്പർ നായികയുടെ അടുത്ത ചിത്രത്തെക്കുറിച്ചുളള ചർച്ചകളും സജീവമാണ്. ഉടൻ തന്നെ ഹോളിവുഡിലേക്ക് ദീപിക ചേക്കേറുമോയെന്നാണ് പലരുടെയും സംശയം. എന്നാൽ സംശയങ്ങൾക്കുളള​ മറുപടി 31കാരിയായ നായിക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇതുവരെ മറ്റ് ഹോളിവുഡ് ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും എന്തെങ്കിലും അങ്ങനെ സംഭവിക്കുകയാണെങ്കിൽ തീർച്ചയായും അറിയിക്കുമെന്നും ദീപിക വ്യക്തമാക്കി. ഇപ്പോൾ ബോളിവുഡിൽ കൈനിറയെ ചിത്രങ്ങളുണ്ടെന്നും അതിൽ താൻ സന്തുഷ്‌ടയാണെന്നും ബോളുവുഡിന്റെ സൂപ്പർ ലേഡി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ