ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിന് ഇന്ന് 34ാം പിറന്നാൾ. ജനുവരി അഞ്ചിനാണ് ദീപികയുടെ പിറന്നാളെങ്കിലും നാലിന് തന്നെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. മുംബൈയിൽ മാധ്യമങ്ങൾക്കൊപ്പമാണ് ദീപിക ആദ്യം പിറന്നാൾ ആഘോഷിച്ചത്.

Read More: ഛപാകിൽ രൺവീറിന്റെ പണമുണ്ടോ? ദീപികയുടെ കലക്കൻ മറുപടി

Deepika Padukone

തന്റെ ഏറ്റവും പുതിയ ചിത്രമായ ഛപാക്കിന്റെ സംവിധായിക മേഘ്ന ഗുൽസാറിനും സഹതാരം വിക്രാന്ത് മാസിക്കുമൊപ്പമായിരുന്നു ദീപികയുടെ പിറന്നാൾ ആഘോഷം.

Deepika Padukone

മേഘ്നയും വിക്രാന്തും ദീപികയ്ക്കു മേൽ പനിനീർ പൂവിന്റെ ഇതളുകൾ വാരിയെറിഞ്ഞു.

Deepika Padukone

പിന്നീട് ദീപിക കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. പിറന്നാൾ ആഘോഷ വേളയിൽ അതി സുന്ദരിയായിരുന്നു താരം.

Deepika Padukone

ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക മോഡലിങ് രംഗത്തൂടെയാണ് ബോളിവുഡ് ലോകത്തേക്ക് പ്രവേശിക്കുന്നത്.

ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലാണ്. തൊട്ടടുത്ത വർഷം ബോളിവുഡിൽ ഷാരൂഖ് ഖാനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതി ലഭിക്കുകയും ചെയ്തു.

നഗരത്തിലെ ആസിഡ് ആക്രമണത്തെ അതിജീവിച്ചവർ നടത്തുന്ന കഫേയിൽ ജന്മദിനം ആഘോഷിക്കാൻ ഇന്ന് രാവിലെ ദീപിക ഭർത്താവ് രൺവീർ സിങ്ങിനൊപ്പം ലഖ്‌നൗവിലേക്ക് പുറപ്പെട്ടു.

ലഖ്‌നൗവിലേക്ക് പോകുന്നതിനുമുമ്പ് ദീപിക മുംബൈ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന ആരാധകനോടൊപ്പം ഒരു കേക്ക് മുറിച്ചു. കേക്ക് മുറിച്ച് രൺവീർ ആദ്യ സ്ലൈസ് കഴിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook