scorecardresearch
Latest News

പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് ദീപിക പദുകോൺ; ട്വിറ്റർ, ഇൻസ്റ്റ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു

ട്വിറ്ററിൽ 27.7 മില്യൺ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 52.5 മില്യൺ ഫോളോവേഴ്സുമാണ് ദീപികയ്ക്ക് ഉള്ളത്

deepika padukone, deepika padukone instagram, deepika padukone twitter, deepika padukone social media, deepika padukone tweets, deepika padukone instagram photos, deepika padukone latest, deepika padukone news

തന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. ട്വിറ്ററിൽ 27.7 മില്യൺ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 52.5 മില്യൺ ആളുകളും ദീപികയെ ഫോളോ ചെയ്യുന്നുണ്ട്. അതിനിടയിലാണ് തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ മെസേജുകളെല്ലാം താരം ഡിലീറ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ്​ ആദ്യം പുറത്തുവന്ന അഭ്യൂഹങ്ങൾ എങ്കിലും അതങ്ങനെയല്ല, ദീപിക തന്നെ ബോധപൂർവ്വം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.

പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തതിനു പിന്നാലെ എല്ലാവർക്കും ന്യൂ ഇയർ ആശംസകളുമായി ഒരു ഓഡിയോ ഡയറി അപ്‌ലോഡ് ചെയ്തിരിക്കുകയാണ് താരം.

കുറച്ചു ദിവസങ്ങളായി ഭർത്താവ് രൺവീറിനൊപ്പം രന്താമ്പോറിൽ അവധിക്കാലം ആഘോഷിക്കുകയാണ് ദീപിക.

ശകുൻ ബാത്രയുടെ ചിത്രമാണ് ഇനി ദീപികയെ കാത്തിരിക്കുന്നത്. ചിത്രത്തിൽ ദീപികയ്ക്ക് ഒപ്പം ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദിയും അനന്യ പാണ്ഡെയും പ്രവർത്തിക്കുന്നുണ്ട്. രൺവീറിനൊപ്പം അഭിനയിച്ച കപിൽ ദേവിന്റെ ബയോപിക് ചിത്രം 83യുടെ റിലീസ് കാത്തിരിക്കുകയാണ് താരം. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.

Read more: എന്റെ പ്രിയപ്പെട്ടവളേ… വിവാഹ വാർഷിക ദിനത്തിൽ ദീപികയോട് രൺവീറിന് പറയാനുള്ളത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Deepika padukone deletes all posts on her instagram twitter account

Best of Express