scorecardresearch

രണ്‍വീര്‍ എന്റേതെന്ന് ദീപിക പദുകോണ്‍, പക്ഷേ പറഞ്ഞതും പിന്‍വലിച്ചതും ഒരുമിച്ച്

സഞ്ജയ് ലീല ബൻസാലിയുടെ രാം ലീലയിൽ തുടങ്ങിയ ഇവരുടെ യാത്ര ഇപ്പോൾ ബൻസാലിയുടെ തന്നെ പത്മാവതിൽ എത്തി നിൽക്കുകയാണ്.

Ranveer Singh, Deepika Padukone

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് റണ്‍വീര്‍ സിങിന്റേയും ദീപിക പദുക്കോണിന്റേയും. ഓണ്‍സ്‌ക്രീനാകട്ടെ, ഓഫ് സ്‌ക്രീനാകട്ടെ ഗംഭീര കെമിസ്ട്രിയാണ് ഇരുവര്‍ക്കുമിടയിലെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു.

ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായാണ് ദീപിക തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രണ്‍വീറാകട്ടെ ബന്ദ് ബജാ ബറാതില്‍ അനുഷ്‌കയ്‌ക്കൊപ്പവും. ഇരുവര്‍ക്കും വിജയത്തിന്റെ സ്വന്തമായ കരിയര്‍ ഗ്രാഫ് തന്നെയാണ് ഉള്ളത്. പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ രാം-ലീലയില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. അവിടെ തുടങ്ങിയ യാത്ര ഇപ്പോള്‍ ബന്‍സാലിയുടെ തന്നെ ‘പത്മാവത്’ എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു.

രാം-ലീല മുതലാണ് ഇരുവരേയും പാര്‍ട്ടികളിലും പൊതുപരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ഒരുമിച്ച് കണ്ടു തുടങ്ങിയത്. ബി ടൗണില്‍ ഇരുവരും സംസാരവിഷയമായതും അവിടംതൊട്ടു തന്നെ. ആ സ്‌നേഹം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

കഴിഞ്ഞ ദിവസം താന്‍ അവാര്‍ഡ് വാങ്ങുന്നതിന്റെ ചിത്രം രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ദീപികയുടെ കമന്റ് എത്തി. ‘എന്റേത്’ എന്നായിരുന്നു ചിത്രത്തിനു താഴെ ദീപിക കുറിച്ചത്. എന്നാല്‍ പെട്ടന്നു തന്നെ ആ കമന്റ് ദീപിക ഡിലീറ്റ് ചെയ്തു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Deepika padukone deleted her comment from ranveer singhs picture