താരങ്ങളുടെ ബാല്യകാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. ആരാധകർക്കായി പലപ്പോഴും താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, ഒരു ബോളിവുഡ് താരത്തന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.​ അച്ഛന്റെ മടിയിൽ കുസൃതി നിറഞ്ഞ മുഖഭാവവുമായി ഇരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ദീപിക പദുകോണിന്റെ കുട്ടിക്കാലചിത്രമാണ് ഇത്. ബാഡ്മിന്റൺ താരവും പിതാവുമായ പ്രകാശ് പദുകോണിന്റെ മടിയിലാണ് ദീപികയുടെ ഇരിപ്പ്.

ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോഴാണ് അവരുടെ കുടും‌ബം ബാംഗ്ലൂരിലേക്ക് താമസം മാറിയത്. കുട്ടിക്കാലത്ത് അച്ഛന്റെ പാതയിൽ സഞ്ചരിച്ച ദീപിക ദേശീയ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. പിന്നീട് സ്പോർട്സ് ഉപേക്ഷിച്ച് മോഡലിംഗിൽ ശ്രദ്ധിക്കുകയായിരുന്നു. മോഡലിംഗിൽ നിന്നുമാണ് ദീപിക സിനിമയിൽ എത്തിയത്. ദീപികയുടെ സഹോദരി അനിഷ പദുകോൺ ഉയർന്നു വരുന്ന ഒരു ഗോൾഫ് താരമാണ്.

 

View this post on Instagram

 

to the kindest,purest,most gentle soul I’ve ever known….Happy Birthday Pappa!

A post shared by Deepika Padukone (@deepikapadukone) on

ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായ ദീപികയുടെ പുതിയ ചിത്രം ‘ഛപാക്’ പ്രദർശനത്തിനൊരുങ്ങുകയാണ് ഇപ്പോൾ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

ചിത്രത്തിൽ​ ‘മാൽതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ഒപ്പം നിർമാണ രംഗത്തേക്കുള്ള ദീപികയുടെ ചുവടുവയ്‌പും ഛപാക്കിലൂടെയാണ്. നീതിക്കായുള്ള മാൽതിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. 2020 ജനുവരി 10 നാണ് ചിത്രം റിലീസിനെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook