Latest News

‘എന്റെ ജീവിതത്തിലെ ഒരു സാധാരണ ദിവസം;’ പിവി സിന്ധുവിനൊപ്പം ദീപിക ബാഡ്മിൻഡൺ കോർട്ടിൽ- ചിത്രങ്ങൾ

“ജീവിതത്തിലെ സാധാരണ ഒരു ദിവസം, പിവി സിന്ധുവിനൊപ്പം കലോറി കത്തിച്ച് കളയുന്നു,” ദീപിക കുറിച്ചു

deepika padukone, pv sindhu, deepika padukone badminton, deepika padukone pv sindhu badminton game, deepika padukone instagram, bollywood news, ദീപിക പദുകോൺ, പിവി സിന്ധു, ie malayalam

ബോളിവുഡ് താരം ദീപിക പദുകോൺ ഒരിക്കൽ ദേശീയ തലത്തിലുള്ള ബാഡ്മിന്റൺ കളിക്കാരിയായിരുന്നു. പിതാവ് പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണിന്റെ പാതയിലേക്ക് അധിക ദൂരം പോകാതിരുന്ന ദീപിക സിനിമയിലേക്ക് തിരിയുകയായിരുന്നു പീന്നീട്.

എന്നാൽ അടുത്തിടെയായി തന്റെ ബോക്സിങ് പരിശീലനത്തിന്റെ ചില ചിത്രങ്ങൾ താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. രണ്ട് തവണ ഒളിംപിക്സ് മെഡൽ ജേതാവായ ബാഡ്മിൻഡൺ താരം പിവി സിന്ധുവിനൊപ്പം ബാഡ്മിൻഡൺ കോർട്ടിൽ നിന്നുള്ള ചിത്രമാണ് ദീപിക ഇപ്പോൾ പങ്കുവച്ചിട്ടുണ്ടത്.

തന്റെ ജീവിതത്തിലെ ഒരു സാധാരണ ദിവസം ആണിതെന്ന് ചിത്രത്തിനൊപ്പം നൽകിയ കാപ്ഷനിൽ ദീപിക പറഞ്ഞു. “എന്റെ ജീവിതത്തിലെ ഒരു സാധാരണ ദിവസം …പിവി സിന്ധുവിനൊപ്പം കലോറി കത്തിച്ചു കളയുന്നു,” ദീപിക കുറിച്ചു.

തിങ്കളാഴ്ച “ദി പോസ്റ്റ് ഗ്ലോ!” എന്ന അടിക്കുറിപ്പോടെ രു സെൽഫിയും ദീപിക പങ്കുവച്ചിരുന്നു. ആ സെൽഫിക്ക് താഴെ “എത്ര കലോറിക്ക് ശേഷം,” എന്ന് പിവി സിന്ധു കമന്റ് ചെയ്തിരുന്നു.

അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുർവേദി എന്നിവർക്കൊപ്പമുള്ള ‘ശകുൻ ബത്ര’ ആണ് ദീപികയുടെ പുറത്തിറങ്ങാനുള്ള ചിത്രം. സിദ്ധാർത്ഥ് ആനന്ദിന്റെ പത്താനിൽ ഷാരൂഖ് ഖാനൊപ്പം ദീപിക ഉടൻ അഭിനയിക്കും. സിദ്ധാർത്ഥ് ആനന്ദിന്റെ മറ്റൊരു ചിത്രമായ ഫൈറ്ററിലും ദീപിക അഭിനയിക്കുന്നുണ്ട്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഹിന്ദി-തെലുങ്ക് ദ്വിഭാഷ ചിത്രത്തിലും ദീപിക അഭിനയിക്കും.

തന്റെ ഇന്ത്യൻ സിനിമകൾക്കു പുറമേ, ദീപിക അടുത്തിടെ തന്റെ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു. ദീപികയുടെ പ്രൊഡക്ഷൻ ബാനർ ‘ക’ പ്രൊഡക്ഷൻസ് നിർമാണ പങ്കാളിയായ ഹോളിവുഡ് ചിത്രം ഒരു ‘ക്രോസ്-കൾച്ചറൽ റൊമാന്റിക് കോമഡി’ ആണ്.

Read More: ലോകത്തിലെ ഏറ്റവും നല്ല സഹോദരിയാണ് നീ; താരത്തിന് ആശംസകളുമായി ചേച്ചി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Deepika padukone at badminton court with pv sindhu

Next Story
അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം; സന്തോഷം പങ്കിട്ട് ജയറാംjayaram, siima award, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com