വിരുഷ്ക ദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ആശംസകൾ നേർന്നത്. ബോളിവുഡിൽനിന്നും ഒട്ടുമിക്ക താരങ്ങളും നവദമ്പതികൾക്ക് ആശംസകൾ നേർന്നു. പലരും ആശംസ നേർന്നിട്ടും രണ്ടു പേർ ആശംസ നേരാതിരുന്നത് ശ്രദ്ധേയമായി. അനുഷ്കയുടെ മുൻ കാമുകൻ രൺവീർ സിങ്ങും ദീപിക പദുക്കോണും. അനുഷ്കയും ദീപികയും നല്ല സുഹൃത്തുക്കളായിരുന്നിട്ടും വിവാഹ ആശംസ നേരാതിരുന്നത് പിന്നിൽ രൺവീറാണെന്നായിരുന്നു ബി ടൗണിലെ സംസാരം. രൺവീറിന്റെ പുതിയ ഗേൾഫ്രണ്ടാണ് ദീപിക പദുക്കോൺ.

എന്നാലിതാ രൺവീറും ദീപികയും ചേർന്ന് വിരുഷ്ക ദമ്പതികൾക്ക് സ്പെഷൽ സമ്മാനം അയച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിരാടിനും അനുഷ്കയ്ക്കും ഇരുവരും പേഴ്സണലായി ആശംസകൾ നേർന്നു കൊണ്ട് സന്ദേശം അയച്ചതായും ഒപ്പം റോസാപ്പൂക്കളുടെ ഒരു പൂച്ചെണ്ട് അയച്ചതായും റിപ്പോർട്ടിലുണ്ട്.

2010 ല്‍ രണ്‍വീര്‍ സിങും അനുഷ്‌ക ശര്‍മ്മയും ഒന്നിച്ചഭിനയിച്ച ‘ബാന്റ് ബജാ ബാറാത്ത്’ എന്ന ചിത്രത്തിനു ശേഷം ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. ഇതിനുശേഷമാണ് അനുഷ്ക ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി പ്രണയത്തിലാവുന്നത്. രൺവീർ നടി ദീപിക പദുക്കോണുമായി പ്രണയത്തിലാവുകയും ഇരുവരും അടുത്തിടെ പ്രണയം തുറന്നു സമ്മതിക്കുകയും ചെയ്തു. രൺവീറിന്രെയും ദീപികയുടെയും വിവാഹത്തിനായി ഇപ്പോൾ കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ