Latest News

ദീപിക-റണ്‍വീര്‍ വിവാഹം; സത്യം ഇതാണ്

കഴിഞ്ഞ അഞ്ചു വര്‍ഷമായി കടുത്ത പ്രണയത്തിലാണ് ദീപികയും രണ്‍വീറും.

Deepika Padukone, Ranveer Singh

അനുഷ്‌ക ശര്‍മ്മ-വിരാട് കോഹ്ലി വിവാഹത്തിനു ശേഷം മറ്റൊരു താരവിവാഹത്തിന് ബോളിവുഡ് കാത്തിരിക്കുകയാണ്. ദീപിക പദുക്കോണിന്റെയും റണ്‍വീര്‍ സിങിന്റേതുമാണ് അടുത്ത ഊഴം. ദീപികയുടെ 32ാം പിറന്നാള്‍ ദിനത്തില്‍ ശ്രീലങ്കയില്‍ വച്ച് ഇരുവരും വിവാഹിതരാകും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് റണ്‍വീറിന്റെ മാനേജ്മെന്റ് കമ്പനിയായ വൈ.ആര്‍. എഫ് ടാലന്റ് പറയുന്നത്. ഇന്ത്യന്‍ എക്സ്പ്രസ്സിനോടു പറഞ്ഞു.

ശ്രീലങ്കയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഇരുവരം വിവാഹിതരാകും എന്നായിരുന്നു വാര്‍ത്തകള്‍. ജനുവരി അഞ്ചിന് ശ്രീലങ്കയിലായിരിക്കും വിവാഹമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരു താരങ്ങളും കുടുംബസമേതം ഒന്നിച്ച് മാലെദ്വീപില്‍ പുതുവര്‍ഷം ആഘോഷിച്ചതോടെയാണ് വിവാഹ വാര്‍ത്തകള്‍ അതിവേഗത്തില്‍ പരന്നത്.

2013ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിക്കുന്നത്. ഇടയ്ക്ക് പിണക്കങ്ങളും പിരിയലുമൊക്കെ ഉണ്ടായെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി കടുത്ത പ്രണയത്തിലാണ് ദീപികയും രണ്‍വീറും. വിരാടിനേയും അനുഷ്‌കയേയും വിരുഷ്‌കയാക്കിയതു പോലെ ആരാധകര്‍ ദീപികയേയും റണ്‍വീറിനേയും ദീപ്‌വീര്‍ ആക്കി.

രാംലീലക്കും, ബജിറാവോ മസ്താനിക്കും ശേഷം ഇരുവരും ഒന്നിച്ചെത്തുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ തന്നെ പത്മാവതിയിലൂടെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Deepika padukone and ranveer singh to tie the knot on january 5 heres the truth

Next Story
ഷെയ്‌നിന്റേയും നിമിഷയുടേയും ‘ഈട’ നാളെയെത്തുന്നുEeda, Shane, Nimisha
The moderation of comments is automated and not cleared manually by malayalam.indianexpress.com