Deepika Ranveer Wedding: ബോളിവുഡ് കാത്തിരുന്ന ആ കല്യാണം, ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഒന്നാകുന്നത് ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചാണ്. നവംബര്‍ 14, 15 തീയതികളിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. പിന്നീട് മുംബൈയില്‍ ഈ മാസം 28ന് വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹസത്കാരം നടത്താനാണ് തീരുമാനം.

മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചാണ് വിവാഹ സത്കാരം. ഇതുസംബന്ധിച്ച് ക്ഷണപത്രികയും എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. വിവാഹത്തിനായി ഇറ്റലിയിലേക്ക് പോകുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് രണ്‍വീറും ദീപികയും സഞ്ജയ് ലീലാ ബന്‍സാലിയുടേയും ഫറാ ഖാന്റേയും വീട്ടിലെത്തി വിവാഹസത്കാരത്തിന് ക്ഷണിച്ചിരുന്നു.

Read More: രണ്‍വീറും ദീപികയും വിവാഹത്തിനായി ഇറ്റലിയിലേക്ക്

വിവാഹത്തിനായി പത്താം തീയതിയാണ് ഇരുകുടുംബങ്ങളും ഇറ്റലിയിലേക്ക് പോയത്. അതിനു മുമ്പായി ദീപികയുടെ ബെംഗളൂരുവിലെ വസതിയില്‍ വച്ച് വിവാഹമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തുടക്കമായ നാന്ദി പൂജ നടന്നിരുന്നു. സബ്യസാച്ചി ഡിസൈന്‍ ചെയ്ത ഓറഞ്ച് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ ദീപികയുടെ ചിത്രങ്ങള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

വിവാഹത്തെക്കുറിച്ച് വളരെക്കാലമായുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കഴിഞ്ഞ ഒക്ടോബര്‍ 21ന് കല്യാണ വാര്‍ത്ത പുറത്തു വന്നതോടെ അതിന്റെ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook