രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും ഒന്നാം വിവാഹ വാർഷികമാണ് ഇന്ന്. ഇരുവരും വിവാഹ വാർഷിക ദിനത്തിൽ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇതിന്റെ ചിത്രം ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ”ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി” ഇതായിരുന്നു ദീപിക ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്.

കാഞ്ചീവരം സാരിയുടുത്താണ് ദീപിക ക്ഷേത്രദർശനത്തിനെത്തിയത്. സാരിക്ക് ഇണങ്ങുന്ന ടെംബിൾ ജുവലറിയാണ് ദീപിക ധരിച്ചത്. ദീപികയുടെ ലുക്ക് താരത്തിന്റെ വിവാഹ റിസപ്ഷനെ ഓർമിപ്പിക്കുന്നതായിരുന്നു. ഐവറി കുർത്ത പൈജാമയ്ക്കൊപ്പം ബ്രൊക്കേഡ് ജാക്കറ്റായിരുന്നു രൺവീറിന്റെ വേഷം.

ranveer singh, deepika padukone, ie malayalam

ranveer singh, deepika padukone, ie malayalam

ranveer singh, deepika padukone, ie malayalam

ranveer singh, deepika padukone, ie malayalam

ranveer singh, deepika padukone, ie malayalam

ക്ഷേത്ര ദർശനത്തിനുശേഷം പുറത്തെത്തിയ രൺവീറിന്റെയും ദീപികയുടെയും ചിത്രങ്ങൾ ഇരുവരുടെയും ഫാൻസ് ക്ലബ്ബുകളും ഷെയർ ചെയ്തിട്ടുണ്ട്. ദീപികയുടെയും രൺവീറിന്റെയും കുടുംബാംഗങ്ങളും ക്ഷേത്രദർശനത്തിന് ഇരുവർക്കുമൊപ്പം എത്തിയിട്ടുണ്ട്.

നാളെ രൺവീറും ദീപികയും അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തും. തങ്ങളുടെ ആദ്യ വിവാഹ വാർഷികം തീർഥാടനമാക്കി മാറ്റുകയാണ് ഇരുവരും. രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും 15 ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്.

Read Also: ദീപികയുടെ ആ ചോദ്യത്തിനു അന്നെനിക്ക് ഉത്തരമില്ലായിരുന്നു: രൺവീർ സിങ്

കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്. ‘റാം ലീല’, ‘ബജ്റാവോ മസ്താനി’, ‘പദ്മാവത്’, ‘ഫൈൻഡിങ് ഫന്നി’ എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook