/indian-express-malayalam/media/media_files/uploads/2023/10/Ranveer-Singh-Deepika-Padukone.jpg)
"രൺവീർ എപ്പോഴും ക്ഷമയോടെ എന്റെ അരികിൽ ഉണ്ടായിരുന്നു, രൺവീറെന്ന വ്യക്തി എന്താണെന്നാണ് ആ സമയമാണ് ഞാൻ മനസ്സിലാക്കിയത്"
കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ഷോയുടെ പുതിയ സീസണിലെ ആദ്യത്തെ അതിഥികൾ ബോളിവുഡ് താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗുമായിരുന്നു. പ്രണയം, വിവാഹം, ജീവിതത്തിലെ വിഷമഘട്ടങ്ങൾ ഒന്നിച്ച് തരണം ചെയ്തത് തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ഇരുവരുടെയും തുറന്നുപറച്ചിലുകൾ വലിയ രീതിയിൽ ആരാധകരുടെ ഇഷ്ടം കവരുകയാണിപ്പോൾ.
പ്രശ്നങ്ങളൊക്കെ സത്യസന്ധമായി പങ്കു വച്ചിരുന്ന പങ്കാളികളാണ് തങ്ങളെന്നും ദീപികയും രൺവീറും ഷോയ്ക്കിടയിൽ വെളിപ്പെടുത്തി, പ്രത്യേകിച്ചും ദീപിക വിഷാദത്തിലൂടെ കടന്നുപോയ സമയത്ത്. തനിയ്ക്ക് വേണ്ടി സുരക്ഷിതമായൊരിടമുണ്ടാക്കി തരികയും ആ അവസ്ഥയിൽ മുഴുവൻ ക്ഷമയോടെ കൂടെ നിൽക്കുകയും ചെയ്തു രൺവീർ എന്നാണ് ദീപിക പറയുന്നത്. ഇപ്പോഴും വിഷാദത്തിന് ചികിത്സയിലാണ് ദീപിക.
"എനിയ്ക്ക് തുറന്നുപറച്ചിലുകൾക്ക് ഒരിടമുണ്ടാക്കി തരികയാണ് രൺവീർ ചെയ്തത്. കുഴപ്പമില്ല, അതിനെക്കുറിച്ച് മറക്കൂ. അല്ലെങ്കിൽ നമുക്ക് ആ ഒഴുക്കിന് അനുസരിച്ച് നീങ്ങാമെന്ന് രൺവീർ എന്നോടു പറഞ്ഞു."
"അന്ന് എന്റെ അവസ്ഥ രൺവീറിന് അത്ര നന്നായി അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണമായും അറിയാം. എപ്പോഴും ക്ഷമയോടെ എന്റെ അരികിൽ ഉണ്ടായിരുന്നു, രൺവീറെന്ന വ്യക്തി എന്താണെന്നാണ് ആ സമയമാണ് ഞാൻ മനസ്സിലാക്കിയത്."
വിഷാദകാലത്ത് രൺവീർ നൽകിയ പിന്തുണ എത്രത്തോളം ദീപികയുടെ റിക്കവറിയെ സഹായിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കുകയാണ് കെയർ ഹോസ്പിലിലെ മനശാസ്ത്ര വിദഗ്ധ ഡോ. കീർത്തി. നിങ്ങളുടെ പങ്കാളിയുടെ അവസ്ഥയെക്കുറിച്ച് നിങ്ങൾ പൂർണ്ണമായും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് കീർത്തി പറയുന്നു. എന്ത് അവസ്ഥയിൽ ആണെങ്കിൽ പോലും തങ്ങളുടെ വികാരങ്ങളും ആശങ്കകളും പങ്കു വയ്ക്കാൻ അവരെ ധൈര്യപ്പെടുത്തുക. വീണ്ടെടുപ്പിന് സമയമെടുക്കും, അവരുടെ അവസ്ഥയെ കളിയാക്കാതെയും കുറ്റപ്പെടുത്താതെയും ഇരിക്കേണ്ടത് പ്രധാനമാണ്.
എന്ത് ചെയ്യണമെന്ന് അറിയാത്ത രീതിയിൽ നഷ്ടപ്പെട്ടു പോയ അവസ്ഥകളുണ്ടായിട്ടുണ്ടെന്നും രൺവീർ കോഫി വിത്ത് കരൺ ഷോയ്ക്കിടയിൽ ഓർത്തെടുത്തു. അത്തരം അവസ്ഥകളിൽ ഒരു പെരുമാറ്റശൈലി രൂപപ്പെടുത്തി എടുക്കുക ആണ് ആദ്യം വേണ്ടതെന്ന് ഡോ കീർത്തി പറയുന്നു.
"തടസ്സങ്ങളൊന്നുമില്ലാതെ അവരെ സംസാരിയ്ക്കാൻ അനുവദിയ്ക്കുക. അവരോടൊപ്പം നിൽക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുക. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് കൈത്താങ്ങായിരിക്കണമെന്ന് തെറാപ്പിസ്റ്റിനോട് ആവശ്യപ്പെടണം. പങ്കാളിയ്ക്ക് ഒപ്പം തന്നെ നിങ്ങളുടെ മാനസികാരോഗ്യം കൂടി ശ്രദ്ധിയ്ക്കണം."
വിഷാദത്തെ എങ്ങനെ മറികടക്കാം; 5 വഴികൾ
- പരിധികൾ സൃഷ്ടിയ്ക്കുക. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ നൽകുകയും സ്വയം പരിചരണത്തിന് സമയം കണ്ടെത്തുകയും ചെയ്യുന്നു.
- സ്വയം പഠിയ്ക്കുക. വികാരങ്ങളെയും ആശങ്കകളേയും കൈകാര്യം ചെയ്യാൻ സാധിയ്ക്കണം.
- സ്വയസംരക്ഷണം പരിശീലിയ്ക്കുക. നിങ്ങൾക്ക് ആശ്വാസവും ഉണർവ്വും നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
- ഒരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുക. വൈകാരികമായ പിന്തുണ നൽകുന്നവരെ ആശ്രയിക്കാം.
- സപ്പോർട്ട് ഗ്രൂപ്പുകളിൽ ചേരുകയും സുഹൃത്തുക്കൾ, കുടുംബം, തെറാപ്പിസ്റ്റ് എന്നിവരുമായി നിങ്ങളുടെ വികാരങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുക.
- കൗൺസിലിംഗ് തേടാം. അത്യാവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുന്നതിൽ തെറ്റില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us